
ദില്ലി: തലമുറകളായി അഴിമതി നടത്തിവന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു മുന്കാലങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതേത്തുടര്‍ന്ന് പിന്തലമുറക്കാർ കൂടുതല്‍ കരുത്തോടെ അഴിമതി നടത്തി. ഇത്തരത്തിലുള്ള അഴിമതിയുടെ കുടുംബവാഴ്ച രാജ്യത്തെ ദുര്‍ബലപ്പെടുത്തിയെന്നും മോദി പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യം ഒരു വഴിത്തിരിവിലാണെന്നും ജനാധിപത്യ വ്യവസ്ഥയുടെ തൂണുകൾ ആക്രമിക്കപ്പെടുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞതിനു പിന്നാലെയായിരുന്നു മോദിയുടെ പരാമർശം. വിജലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ദേശീയ സമ്മേളനത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു മോദി.
അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദം, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടവയാണ്. അതിനാല്‍ അഴിമതി തടയുന്നതിനുള്ള സമഗ്രമായ നീക്കമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാലങ്ങളില്‍ തലമുറകളായി അഴിമതി നടത്തിവന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അതോടെ പിന്തലമുറക്കാര് കൂടുതല്‍ ശക്തിയോടെ അഴിമതി നടത്തി. പല സംസ്ഥാനങ്ങളിലും അഴിമതി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തന്നെ ഭാഗമായി മാറി.
തലമുറ തലമുറകളായി നടന്നുവന്ന അഴിമതിയുടെ കുടുംബവാഴ്ച രാജ്യത്തെ ദുര്‍ബലപ്പെടുത്തി. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി. ജനങ്ങള്‍ക്ക് സര്‍ക്കാറിലുള്ള വിശ്വാസം വര്‍ധിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam