
ദില്ലി: ഹിജാബ് (Hijab) ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (AIMIM) നേതാവും എംപിയുമായഅസദുദ്ദീന്‍ ഒവൈസി (Asaduddin owaisi). കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഒവൈസിയുടെ പരാമര്‍ശം. ഒവൈസി തന്നെയാണ് പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ''ഞാനത് കാണാന്‍ ജീവിച്ചിരിക്കണമെന്നുണ്ടാകില്ല. എങ്കിലും എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ. ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും''-ഒവൈസി യോഗത്തില്‍ പറഞ്ഞു. നമ്മുടെ പെണ്‍കുട്ടികള്‍ തീരുമാനിച്ചുറപ്പിച്ച് ഹിജാബ് ധരിക്കണമെന്ന് മാതാപിതാക്കളോട് പറഞ്ഞാല്‍ നമ്മള്‍ അതിനെ പിന്തുണക്കണം. ആരാണ് നമ്മളെ തടയുന്നതെന്ന് നമുക്ക് നോക്കാമെന്നും ഒവൈസി വ്യക്തമാക്കി.
കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് വിവാദങ്ങളുടെ തുടക്കം. ഹിജാബ് ധരിച്ച് സ്‌കൂളില്‍ വരുന്നത് അധികൃതര്‍ തടഞ്ഞു. ഇതോടെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ സമരത്തിലായി. മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് സ്‌കൂളില്‍ എത്താന്‍ തുടങ്ങി. സംഘര്‍ഷം പതിവായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു. കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam