മുൻ പങ്കാളിക്ക് യുവതി അയച്ച മെസേജ്, 'കാശ് തരൂ, അല്ലേൽ ജയിലിൽ കിടന്നു നീ മരിക്കും'; ചോദിച്ചത് ഒരു കോടി; അറസ്റ്റ്

Published : Aug 08, 2025, 06:08 AM IST
dolly arrest

Synopsis

മുൻ കാമുകനായ ഐടി പ്രൊഫഷണലിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് സ്വകാര്യ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ. ഭീഷണിപ്പെടുത്തൽ, ബ്ലാക്ക് മെയിൽ, സ്വകാര്യ വിവരങ്ങൾ ചോർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

മുംബൈ: മുൻ കാമുകനായ ഐടി പ്രൊഫഷണലിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് സ്വകാര്യ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ. ഭീഷണിപ്പെടുത്തുക, ബ്ലാക്ക് മെയിൽ ചെയ്യുക, മുൻ പങ്കാളിയുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും അനധികൃതമായി കൈവശപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡോളി കോട്ടക് എന്ന് യുവതിയെ ചാർകോപ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഒരു കേസിൽ പ്രതിയായി ജയിലിലായ ഐടി പ്രൊഫഷണലിന് ജാമ്യം ലഭിച്ചപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഡോളി കോടതിയിൽ വെച്ച് ഇദ്ദേഹത്തിന്‍റെ സഹോദരിയെ സമീപിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടു. പണം നൽകിയാൽ മുൻ പങ്കാളിക്കെതിരെ പീഡനക്കേസ് നല്‍കില്ലെന്നും ഒരു നോ ഒബ്ജക്ഷൻ സ്റ്റേറ്റ്മെന്‍റ് നൽകാമെന്നും അല്ലാത്തപക്ഷം മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്നും യുവതി ഭീഷണിപ്പെടുത്തി. പിന്നീട് യുവതി ഭീഷണിപ്പെടുത്തിയ പോലെ കാര്യങ്ങളും ചെയ്തു.

കുടുംബം ഈ ആവശ്യങ്ങൾ നിരസിച്ചെങ്കിലും ഡോളി ഫോൺ വിളിച്ചും സന്ദേശങ്ങളയച്ചും ശല്യം തുടർന്നു. കൂടാതെ, ഇരയുടെ അഭിഭാഷകന്‍റെ ഓഫീസിൽ ചെന്ന് മുഴുവൻ തുകയും ആവശ്യപ്പെട്ടു. പിന്നീട് കേസ് കൂടുതൽ ഗൗരവകരമായ തലത്തിലേക്ക് നീങ്ങി. ഡോളിക്ക് മറ്റ് മൂന്ന് സ്വകാര്യ ബാങ്ക് ജീവനക്കാരുടെ സഹായം ലഭിച്ചതായി പൊലീസ് കണ്ടെത്തി. എച്ച്ഡിഎഫ്സി ബാങ്കിലെ ഹർഷ് ശ്രീവാസ്തവ, അനന്ത് റൂയ്യ, ഐസിഐസിഐ ബാങ്കിലെ ജയേഷ് ഗെയ്‌ക്‌വാഡ് എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ. ഇവരുടെ സഹായത്തോടെ ഇവർ ഇരയുടെ ഡിജിറ്റൽ ഡാറ്റ അനധികൃതമായി ചോർത്തിയതായും ആരോപണമുണ്ട്.

ഇരയുടെ ഇമെയിലുമായി സ്വന്തം മൊബൈൽ നമ്പർ ബന്ധിപ്പിക്കുക, ലൊക്കേഷൻ ട്രാക്ക് ചെയ്യുക, സ്വകാര്യ ഫോട്ടോകൾ എടുക്കുക, ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ ആക്സസ് ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഡോളി ചെയ്തത്. 2024 മെയ് മാസത്തിൽ, 'നിങ്ങൾ ഒരിക്കലും വിജയിക്കില്ല, വേദനയോടെ മരിക്കും. പണം തരൂ, അല്ലെങ്കിൽ ജയിലിൽ കിടന്നു മരിക്കും' എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ ഡോളി അയച്ചിരുന്നു. ദിവസങ്ങൾക്കകം ഇരയെക്കുറിച്ച് അപകീർത്തികരമായ ഇമെയിലുകൾ അദ്ദേഹത്തിന്‍റെ കമ്പനിയിലെ എച്ച്ആർ വിഭാഗത്തിന് അയക്കുകയും, ഇതേത്തുടർന്ന് ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെടുകയും ചെയ്തു.

നിരന്തരമായ പരാതികൾക്ക് പൊലീസ് മറുപടി നൽകാതെ വന്നപ്പോൾ, ഇര ബോറിവാലി മജിസ്‌ട്രേറ്റിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 175(3) പ്രകാരം എഫ്ഐആർ ഫയൽ ചെയ്യാൻ കോടതി ചാർകോപ്പ് പൊലീസിനോട് ഉത്തരവിട്ടു. കേസിൽ ഡോളി കോട്ടക്ക്, സഹോദരൻ സാഗർ കോട്ടക്ക്, സുഹൃത്ത് പ്രമീള വാസ്, മൂന്ന് ബാങ്ക് ജീവനക്കാർ എന്നിവരടക്കം ആറ് പേരെ പ്രതിചേർത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, ബിഎൻഎസ്എസ് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരനും പ്രതിയും തമ്മിൽ മുൻപ് ബന്ധമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ
കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ