ഗോവയിൽ മന്ത്രിസഭ ഇന്ന് പുന:സംഘടിപ്പിക്കും; കോൺഗ്രസ് വിട്ടുവന്ന മൂന്ന് പേർക്ക് മന്ത്രിസ്ഥാനം

By Web TeamFirst Published Jul 13, 2019, 7:02 AM IST
Highlights

ഘടകകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുടെ മൂന്നു മന്ത്രിമാരോടും ഒരു സ്വതന്ത്രനോടും രാജിവയ്ക്കാൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്നലെ ആവശ്യപ്പെട്ടിരുന്നു

പനാജി: ഗോവയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎൽഎമാരെ ഉൾപ്പെടുത്തി മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കർ മിഷേൽ ലോബോ അറിയിച്ചു. കോൺഗ്രസ് വിട്ടെത്തിയ ബാബു കവലേക്കർ, ബാബുഷ് മോൺസ്രെട്ട, ഫിലിപ്പ് റോഡ്രിഗ്സ് എന്നിവരെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 

ഘടകകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുടെ മൂന്നു മന്ത്രിമാരോടും ഒരു സ്വതന്ത്രനോടും രാജിവയ്ക്കാൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഗോവ ഫോർവേഡിന്‍റെ വിജയ് സർദേശായി,ജയേഷ് സാൽഗനോക്കർ,വിനോദ് പാൽനേക്കർ എന്നിവർക്കും ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്രൻ റോഹൻ കോണ്ടെയ്ക്കുമാണ് മന്ത്രിസ്ഥാനം നഷ്ടമാകുക. മുഖ്യമന്ത്രിയുടെ ആവശ്യം എൻ ഡി എ മുന്നണിയുടെ താൽപര്യത്തിന് എതിരാണെന്നും ബിജെപി ദേശീയ നേതൃത്വത്തോട് പരാതിപ്പെടും എന്നും ഗോവ ഫോർവേഡ് പാർട്ടി നേതാക്കൾ അറിയിച്ചു.
 

click me!