ഗൂ​ഗിൾ വിവരം നൽകി; ​സഹോദരിമാർ അടക്കമുള്ളവരുടെ അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചയാളെ യുപിയിൽ പൊലീസ് പിടികൂടി

Published : Jul 12, 2026, 08:31 AM IST
google alert about porn videos

Synopsis

ചില പെൺകുട്ടികളെ ലൈം​ഗികമായി ചൂഷണംചെയ്ത് ഇതിന്റെ ​ദൃശ്യങ്ങളാണ് പകർത്തിയിരുന്നത്. സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യദൃശ്യങ്ങൾ ഇവർ അറിയാതെ ഒളിക്യാമറവെച്ചും പകർത്തി. രഹസ്യമായി പകർത്തിയ ദൃശ്യങ്ങളെല്ലാം ​ഗൂ​ഗിൾ ഡ്രൈവിലാണ് പ്രതി അപ് ലോഡ് ചെയ്തിരുന്നത്.

ലഖ്നൗ: സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യ, അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച യുവാവ് അറസ്റ്റിലായി. കാൻപൂർ സ്വദേശിയായ 19-കാരനെയാണ് ​ഗൂ​ഗിൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബാം​ഗങ്ങളുടെയും സമീപവാസികളുടെയും ഉൾപ്പെടെ ഒട്ടേറെ പെൺകുട്ടികളുടെ അശ്ലീലദൃശ്യങ്ങളാണ് പ്രതി രഹസ്യമായി പകർത്തി സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ചില പെൺകുട്ടികളെ ലൈം​ഗികമായി ചൂഷണംചെയ്ത് ഇതിന്റെ ​ദൃശ്യങ്ങളാണ് പകർത്തിയിരുന്നത്. സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യദൃശ്യങ്ങൾ ഇവർ അറിയാതെ ഒളിക്യാമറവെച്ചും പകർത്തി. രഹസ്യമായി പകർത്തിയ ദൃശ്യങ്ങളെല്ലാം ​ഗൂ​ഗിൾ ഡ്രൈവിലാണ് പ്രതി അപ് ലോഡ് ചെയ്തിരുന്നത്. ഇതോടെ ​ഗൂ​ഗിളിന്റെ ഓട്ടോമാറ്റഡ് സംവിധാനം ഇത് തിരിച്ചറിയുകയും പ്രതിയുടെ ​​ഗൂ​ഗിൾ അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. പിന്നാലെ ​'നാഷണൽ സെന്റർ ഫോൺ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രനെ' ​ഗൂ​ഗിൾ വിവരമറിയിച്ചു. ഇവിടെനിന്ന് നാഷണൽ സൈബർ ക്രൈംറിപ്പോർട്ടിങ് പോർട്ടലിലും തുടർന്ന് സൈബർ പൊലീസിലും വിവരമെത്തി. ഇതോടെ യുപി പൊലീസ് ഇമെയിൽ ഐഡിയും മൊബൈലിന്റെ ഐഎംഇഐ നമ്പറും ഐപി അഡ്രസും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.

പ്രതിയുടെ ഫോണിൽനിന്ന് ഒട്ടേറെ അശ്ലീലദൃശ്യങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. ഈ ദൃശ്യങ്ങൾ പ്രതി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു; രാജസ്ഥാനിൽ വൻ വിവാദം
റിലയൻസ് അനിൽ അംബാനി ​ഗ്രൂപ്പിനെതിരായ കേസിൽ 1021 കോടി രൂപയുടെ സ്വത്ത് കൂടി ഇഡി കണ്ടുകെട്ടി; ഇതുവരെ കണ്ടുകെട്ടിയത് 20,367 കോടി രൂപയുടെ സ്വത്തുക്കൾ