ഈ ബ്യൂട്ടി ക്രീം നിരോധിച്ചു; മഹാരാഷ്ട്രയിൽ ക്രീം ഉപയോ​ഗിച്ച നിരവധി സ്ത്രീകൾക്ക് വൃക്കരോ​ഗം; ക്രീം നി‍‍ർമിക്കുന്നത് പാകിസ്ഥാനിൽ

Published : Jul 06, 2026, 09:39 PM IST
goree beauty cream ban

Synopsis

ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന പാക് നിർമിത സൗന്ദര്യവർധക ക്രീമിന് നിരോധനമേർപ്പെടുത്തി മഹാരാഷ്ട്ര. ​വൃക്കസംബന്ധമായ രോ​ഗങ്ങൾക്ക് കാരണമാകുന്നരീതിയിൽ മാരകമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനാലാണ് പാക് നി‍‍ർമിത ബ്യൂട്ടി ക്രീമിന് നിരോധനമേർപ്പെടുത്തിയത്.

മുംബൈ: ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന പാക് നിർമിത സൗന്ദര്യവർധക ക്രീമിന് നിരോധനമേർപ്പെടുത്തി മഹാരാഷ്ട്ര. പാകിസ്ഥാനിൽ നിർമിക്കുന്ന '​ഗോറി ബ്യൂട്ടി ക്രീം' (Goree Beauty Cream)-ന്റെ വിൽ‍പ്പനയും വിതരണവുമാണ് മഹാരാഷ്ട്രയിൽ നിരോധിച്ചത്. മഹാരാഷ്ട്ര ഫുഡ് ആൻഡ് ​ഡ്ര​ഗ് അഡ്മിനിസ്ട്രേഷന്റേതാണ് നടപടി.

​വൃക്കസംബന്ധമായ രോ​ഗങ്ങൾക്ക് കാരണമാകുന്നരീതിയിൽ മാരകമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനാലാണ് പാക് നി‍‍ർമിത ബ്യൂട്ടി ക്രീമിന് നിരോധനമേർപ്പെടുത്തിയത്. എക്സ്പിയറി ഡേറ്റ് പോലും രേഖപ്പെടുത്താതെയാണ് ഉത്പന്നങ്ങൾ വിറ്റഴിച്ചതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

നാ​ഗ്പുരിൽ ​ഗോറി ബ്യൂട്ടി ക്രീം ഉപയോ​ഗിച്ചവർക്ക് വൃക്ക സംബന്ധമായ അസുഖങ്ങൾ ബാധിച്ചിരുന്നു. നാ​ഗ്പുരിലെ ഒട്ടേറെ സ്ത്രീകളാണ് ഇത്തരത്തിൽ പരാതിയുമായി സമീപിച്ചത്. തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്.

​ഓൺലൈൻ വഴി വാങ്ങിയാണ് ​ഗോറി ബ്യൂട്ടി ക്രീം പലരും ഉപയോ​ഗിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഏകദേശം രണ്ടുവർഷത്തോളമായി സ്ഥിരമായി ഉപയോ​ഗിച്ചിരുന്നവർക്കാണ് പിന്നീട് വൃക്കസംബന്ധമായ അസുഖങ്ങളുണ്ടായതെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

പരാതി ഉയർന്നതോടെ വിവിധ സാമ്പിളുകൾ ശേഖരിച്ച് ലാബിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ വൃക്കകളെ തകരാറിലാക്കുന്ന വിധം മെർക്കുറിയുടെ അംശം അടങ്ങിയിരുന്നതായി കണ്ടെത്തിയത്. ഇത്തരം ക്രീമുകളുടെ ദീർഘകാല ഉപയോ​ഗം നാഡീവ്യവസ്ഥയെയും മറ്റ് അവയവങ്ങളെയും ബാധിക്കുമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

​ഗോറി ബ്യൂട്ടി ക്രീമിന് സംസ്ഥാനത്ത് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്താനും ഉത്തരവിട്ടിട്ടുണ്ട്. നാ​ഗ്പുർ ഉൾപ്പെടെയുള്ള ജില്ലകളിൽ റെയ്ഡ് നടത്തി ബ്യൂട്ടി ക്രീമിന്റെ സ്റ്റോക്ക് പിടിച്ചെടുക്കാനാണ് നിർദേശം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇന്ത്യക്കാർ ഗാസയിലെ കൂട്ടക്കൊലയ്ക്കും ഇറാനിലെ ആക്രമണത്തിനും എതിരാണ്'; നെതന്യാഹുവിന്‍റെ പരാമർശത്തോടുള്ള മോദിയുടെ മൗനം ചോദ്യംചെയ്ത് കോണ്‍ഗ്രസ്
അയോധ്യ രാമക്ഷേത്രം: ട്രസ്റ്റിന്റെ താത്കാലിക ജനറൽ സെക്രട്ടറിയായി കൃഷ്ണ മോഹനെ നിയമിച്ചു; എല്ലാ പഴുതുകളും അടയ്ക്കുമെന്ന് റിട്ട. ഫോറസ്റ്റ് ഓഫീസർ