കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ; നിരോധിച്ചത് 25 ഒടിടി പ്ലാറ്റ്‍ഫോമുകൾ, ഉല്ലുവിനും ബിഗ് ഷോട്ട്സിനും അടക്കം നിരോധനം

Published : Jul 25, 2025, 03:19 PM ISTUpdated : Jul 25, 2025, 03:21 PM IST
OTT Apps Ban

Synopsis

അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്തതിനെ തുടർന്ന് ഉല്ലു, എഎൽടിടി, ഡെസിഫ്ലിക്സ്, ബിഗ് ഷോട്ട്സ് ഉൾപ്പെടെ 25 സ്ട്രീമിംഗ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. 

ദില്ലി: തീവ്ര ലൈംഗികതയും അശ്ലീല ഉള്ളടക്കവും സംപ്രേക്ഷണം ചെയ്തതിനെ തുടർന്ന് ഉല്ലു, എഎൽടിടി, ഡെസിഫ്ലിക്സ്, ബിഗ് ഷോട്ട്സ് ഉൾപ്പെടെ 25 ജനപ്രിയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ ഐടി നിയമങ്ങളും നിലവിലുള്ള അശ്ലീലത വിരുദ്ധ നിയമങ്ങളും ലംഘിച്ച് ഈ പ്ലാറ്റ്‌ഫോമുകൾ 'സോഫ്റ്റ് പോൺ' എന്ന് വിശേഷിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കൃത്യമായ ഉള്ളടക്ക നിയന്ത്രണമില്ലാതെ 'ഇറോട്ടിക് വെബ് സീരീസ്' എന്ന പേരിൽ മുതിർന്നവർക്കുള്ള ഉള്ളടക്കം ഈ ആപ്പുകൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച നിരവധി പരാതികളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) നടപടിയെടുത്തത്. അശ്ലീല കണ്ടന്‍റുകൾ പ്രായപൂർത്തിയാകാത്തവർക്ക് എളുപ്പത്തിലുള്ള ലഭ്യത തടയുന്നതിനും ഡിജിറ്റൽ ഉള്ളടക്കം മാന്യതയുടെയും നിയമത്തിന്‍റെയും പരിധിയിൽ നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ നിരോധനം ലക്ഷ്യമിടുന്നത്.

ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, നിയമകാര്യ വകുപ്പ്, ഫിക്കി, സിഐഐ തുടങ്ങിയ വ്യവസായ സംഘടനകൾ, വനിതാ അവകാശ, ശിശു അവകാശ മേഖലകളിലെ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.

ഇൻഫർമേഷൻ ടെക്നോളജി നിയമം, 2000, ഐടി നിയമങ്ങൾ, 2021 എന്നിവയിലെ വ്യവസ്ഥകൾ ഉപയോഗിച്ച്, ബന്ധപ്പെട്ട വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കുമുള്ള പ്രവേശനം തടയുന്നുവെന്ന് ഉറപ്പാക്കാൻ വിവിധ ഇടനിലക്കാർക്ക് അറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഉല്ലു ആപ്പിലെ അജാസ് ഖാന്‍റെ ഏറ്റവും പുതിയ റിയാലിറ്റി ഷോയ്ക്കെതിരെ നേരത്തെ എതിർപ്പ് ഉന്നയിച്ചിരുന്ന ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി, പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച സർക്കാരിനെ പ്രശംസിച്ചു. ഇത് വളരെ നല്ല വാർത്തയാണെന്ന് അവർ വിശേഷിപ്പിച്ചു. കഴിഞ്ഞ മാർച്ചിൽ അശ്ലീലമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 19 വെബ്സൈറ്റുകളും 10 ആപ്പുകളും 18 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 57 സോഷ്യൽ മീഡിയ ഹാൻഡിലുകളും മന്ത്രാലയം നിരോധിച്ചിരുന്നു. ഡ്രീംസ് ഫിലിംസ്, നിയോൺ എക്സ് വിഐപി, മൂഡ്എക്സ്, ബേഷരംസ്, വൂവി, മോജ്ഫ്ലിക്സ്, യെസ്മ, ഹണ്ടേഴ്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫ്യൂജി, അൺകട്ട് അഡ്ഡ, റാബിറ്റ്, ട്രൈഫ്ലിക്സ്, എക്സ്ട്രാമൂഡ്, ചികൂഫ്ലിക്സ്, എക്സ് പ്രൈം, ന്യൂഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയായിരുന്നു അന്ന് നിരോധിച്ച ഒടിടി പ്ലാറ്റ്‌ഫോമുകൾ.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി