
ലഖ്നൗ: ക്ഷേത്ര നിര്‍മാണത്തിന് സര്‍ക്കാറിന് ട്രസ്റ്റ് രൂപീകരിക്കാമെങ്കില്‍ പള്ളി നിര്‍മിക്കുന്നതിനും ട്രസ്റ്റ് രൂപീകരിക്കണമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. ബിജെപി ജനത്തെ വര്‍ഗീയമായി വിഭജിക്കുകയാണ്. ക്ഷേത്രനിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിക്കാമെങ്കില്‍ മുസ്ലിം പള്ളി നിര്‍മാണത്തിനും ട്രസ്റ്റ് രൂപീകരിച്ച് ധനസഹായം ലഭ്യമാക്കണമെന്ന് ശരദ് പവാര്‍ പറഞ്ഞു. ലഖ്നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശരദ് പവാര്‍ ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. യുപി സര്‍ക്കാര്‍ ബജറ്റിനെയും പവാര്‍ രൂക്ഷമായി വിമര്‍ശിച്ചു. അവസരങ്ങള്‍ കുറഞ്ഞതോടെയാണ് മുംബൈയടക്കമുള്ള നഗരങ്ങളിലേ്ക് ലക്ഷക്കണക്കിന് ആളുകളുടെ കുടിയേറ്റമുണ്ടായതെന്നും രാജ്യത്തെ മാറ്റത്തിന് എന്‍സിപി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ ജനം നിരാശരാണ്. അതുകൊണ്ടാണ് ദില്ലിയില്‍ വന്‍പ്രചാരണം നടത്തിയിട്ടും തോറ്റത്. ബിജെപിയെ തൂത്തെറിയാന്‍ മഹാരാഷ്ട്രയിലേത് പോലെ മറ്റിടങ്ങളിലും മറ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും വിഭജിച്ച് ഭരിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രമെന്നും സിഎഎ അതിനുദാഹരണമാണെന്നും ശരദ് പവാര്‍ പഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam