
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ ചെന്നൈ പോയസ് ഗാര്‍ഡനിലെ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തു. നഷ്ടപരിഹാരമായി 67.9 കോടി രൂപ സിവില്‍ കോടതിയില്‍ കെട്ടിവച്ചാണ് ചെന്നൈ ജില്ലാഭരണകൂടം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
നഷ്ടപരിഹാര തുക ജയലളിതയുടെ സഹോദര മക്കളായ ദീപ, ദീപക്ക് എന്നിവര്‍ക്ക് കൈമാറും.ഹൈക്കോടതി നിര്‍ദേശമനുസരിച്ച് വേദനിലയം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കി മാറ്റുന്ന കാര്യവും സർക്കാർ പരിഗണനയിലാണ്. പത്തിലൊരു ഭാഗം ജയ സ്മാരകമായി നിലനിര്‍ത്തും.
36.9 കോടി രൂപയുടെ നികുതി കുടിശ്ശിക കേസില്‍ വേദനിലയം ഏറ്റെടുക്കണമെന്നു കാണിച്ച് നേരത്തെ ആദായ നികുതി വകുപ്പ് കോടതിയെ സമീപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam