തെലങ്കാന രൂപീകരണ വാർഷികാഘോഷത്തിന് തമിഴിസൈ സൗന്ദർരാജന് ക്ഷണമില്ല,സർക്കാ‍ർ - ഗവർണർ പോര് വീണ്ടും കടുക്കുന്നു

By Web TeamFirst Published Jun 2, 2023, 2:40 PM IST
Highlights

റിപ്പബ്ലിക്, സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഗവർണറും മുഖ്യമന്ത്രിയും വെവ്വേറെയാണ് നടത്തിയത്. ബജറ്റ് അംഗീകരിക്കാത്തതിന്‍റെ പേരിൽ ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കോടതി ഇടപെട്ടാണ് ഇതിൽ ഒത്തുതീർപ്പുണ്ടാക്കിയത്

ഹൈദരാബാദ്:തെലങ്കാനയിൽ സർക്കാ‍ർ - ഗവർണർ പോര് വീണ്ടും കടുക്കുന്നു. തെലങ്കാന രൂപീകരണ വാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷപരിപാടികളിലേക്ക് ഗവർണർ തമിഴിസൈ സൗന്ദർരാജനെ കെസിആർ സർക്കാർ ക്ഷണിച്ചില്ല. തെലങ്കാന രൂപീകരണത്തിന്‍റെ പത്താം വാർഷികത്തിലേക്ക് കടക്കുകയാണ് സംസ്ഥാനം. ഒമ്പതാം വാർഷികം മുതൽ ആഘോഷങ്ങൾ തുടങ്ങാനും, ഇത്തവണ 21 ദിവസം നീണ്ട് നിൽക്കുന്ന വിപുലമായ ആഘോഷപരിപാടികൾ നടത്താനും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ ഒരു ആഘോഷപരിപാടികളിലേക്കും ഗവർണറെ ക്ഷണിക്കാത്തത് വിവാദമായിരിക്കുകയാണ്.

ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നേരത്തേയും പോര് രൂക്ഷമായിരുന്നു. റിപ്പബ്ലിക്, സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഗവർണറും മുഖ്യമന്ത്രിയും വെവ്വേറെയാണ് നടത്തിയത്. ബജറ്റ് അംഗീകരിക്കാത്തതിന്‍റെ പേരിൽ ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കോടതി ഇടപെട്ടാണ് ഇതിൽ ഒത്തുതീർപ്പുണ്ടാക്കിയത്

പുതിയ രാഷ്ട്രീയ സമവാക്യം?; വൈ എസ് ശർമിള ഡി കെ ശിവകുമാറിനെ കണ്ടു

ബാലകൃഷ്ണ ജൂനിയര്‍ എന്‍ടിആര്‍ പോര് മുറുകുന്നു: ജൂനിയര്‍ എന്‍ടിആറിനോട് 'നോ' പറഞ്ഞ് ബാലയ്യ

click me!