
ദില്ലി: കേരള ഹൗസിൽ ഗവർണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആർപിഎഫ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. കേരള ഹൗസ് സുരക്ഷാ വിഭാഗം റെസിഡൻഡ് കമ്മീഷണർക്കും റിപ്പോർട്ട് നൽകി. റസിഡൻസ് കമ്മീഷണർ പൂർണ്ണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും.
കേരള ഹൗസിലെ കൊച്ചിൻ ഹൗസിന് സമീപം നിർത്തിയിട്ടിരുന്ന കേരള ഗവർണറുടെ വാഹനത്തിലാണ് ദില്ലിയിലെ സംസ്ഥാനത്തിന്‍റെ ലോ ഓഫീസറായ ഗ്രാൻസിയുടെ വാഹനം ഇടിച്ചത്. ഇടിയുടെ ആഘോതത്തിൽ ഗവർണറുടെ ഔദ്യോഗിക വാഹനത്തിന്‍റെ ബംപർ പൂർണ്ണമായി തകർന്നു. പിന്നീട് വാഹനത്തിന്‍റെ കേടുപാടുകൾ തീർത്ത് തിരികെ എത്തിച്ചു.
സംഭവം ചോദ്യം ചെയ്ത സുരക്ഷ ജീവനക്കാരോട് ലോ ഓഫീസർ കയർത്തുവെന്നാണ് വിവരം. വാഹനത്തിന്‍റെ കേടുപാടുകൾ തീർത്തെങ്കിലും ഗവർണറുടെ സുരക്ഷ ചുമതലയുള്ള സിആർപിഎഫ് ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയിരുന്നു. വാഹനം കേരള സർക്കാരിന്‍റെ ആണെങ്കിലും സുരക്ഷ പ്രശ്നം ഉണ്ടായ സാഹചര്യത്തിൽ ഈക്കാര്യം കേന്ദ്രസർക്കാർ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നൽകിയത്.
വിശ്വവിജയത്തില്‍ കണ്ണീരടക്കാനാവാതെ ഗുകേഷ്, അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam