
ദില്ലി: ആശാവർക്കർമാർക്ക് കേന്ദ്ര സർക്കാരിന്‍റെ വക 'ബമ്പർ ലോട്ടറി'. ആശവർക്കർമാരുടെ ഇൻസെന്‍റീവിൽ ഒറ്റയടിക്ക് 1500 രൂപയുടെ വർധനവാണ് വരുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇൻസെന്‍റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയായാണ് വർധിപ്പിച്ചത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മാർച്ച് 4 ലെ എൻ എച്ച് എം യോഗത്തിൽ ആശവർക്കർമാരുടെ ഇൻസെന്‍റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യം ഇരുപതിനായിരത്തിൽ നിന്ന് അൻപതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam