കുടകിൽ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Published : Jul 25, 2025, 09:52 PM IST
accident death

Synopsis

ഗോണിക്കൊപ്പൽ സ്വദേശികളായ നാല് യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. നിഹാദ്, റിസ്വാൻ, റാക്കിബ്, റിഷു എന്നിവരാണ് മരിച്ചത്.

ബെംഗളൂരു: കർണാടകയിലെ കുടകിൽ വാഹനാപകടത്തിൽ നാല് മരണം. മടിക്കേരിയിലെ ദേവരക്കൊല്ലി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗോണിക്കൊപ്പൽ സ്വദേശികളായ നാല് യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. നിഹാദ്, റിസ്വാൻ, റാക്കിബ്, റിഷു എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്നവരാണ് മരിച്ച നാല് പേരും. ഇവരുടെ മൃതദേഹം സുള്ളിയ ആശുപത്രിയിലേക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'