മോദി അധികാരത്തിലേറിയ ശേഷം സർക്കാർ പദ്ധതികളുടെ ഗുണം ജനങ്ങൾക്ക് നേരിട്ടെത്തി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Published : Apr 02, 2022, 03:52 PM IST
മോദി അധികാരത്തിലേറിയ ശേഷം സർക്കാർ പദ്ധതികളുടെ ഗുണം ജനങ്ങൾക്ക് നേരിട്ടെത്തി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Synopsis

ഭാരത് ടെക് ഫൗണ്ടേഷന് പുറമെ എ ഐ സി ടി ഇ യുടെ പരിശീലന അക്കാദമിക്കുള്ള അടൽ പോർട്ടലിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഫലം നേരിട്ട് ജനങ്ങളിലേക്ക് എത്തിയെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇതിൽ സാങ്കേതിക വിദ്യക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ഭാരത് ടെക് ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിസന്ധി കേന്ദ്ര സർക്കാരിന് നന്നായി കൈകാര്യം ചെയ്യാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ വാക്സീൻ തദ്ദേശീയമായി വികസിപ്പിക്കാനും വിതരണം ചെയ്യാനുമായത് നേട്ടമാണ്. കൊവിഡ്  നിയന്ത്രണ വിധേയമായതോടെ രാജ്യത്തെ സാമ്പത്തിക രംഗം അതിവേഗം വളർച്ചയിലേക്ക് തിരികെയെത്തിയെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

ഭാരത് ടെക് ഫൗണ്ടേഷന് പുറമെ എ ഐ സി ടി ഇ യുടെ പരിശീലന അക്കാദമിക്കുള്ള അടൽ പോർട്ടലിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ഉടമകളായ സഹോദരങ്ങൾ തായ്ലന്റിൽ അറസ്റ്റില്‍, ആകെ പിടിയിലായത് 7 പേർ
പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ