'കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് ഉറപ്പാണ്,ഒന്നും മാറില്ലെന്ന് കരുതുന്നവർ പുറത്തു വരണം' ഗുലാം നബി ആസാദ്

Published : Aug 29, 2022, 02:21 PM ISTUpdated : Aug 29, 2022, 02:49 PM IST
'കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് ഉറപ്പാണ്,ഒന്നും മാറില്ലെന്ന് കരുതുന്നവർ പുറത്തു വരണം' ഗുലാം നബി ആസാദ്

Synopsis

പാർട്ടി വിടാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തത് അല്ല.പ്രശ്നപരിഹാരത്തിന് ഏറെ നാൾ കാത്തിരുന്നു.നേതൃത്വത്തിന് ഇതിന് സമയമില്ലായിരുന്നുവെന്നും ആക്ഷേപം.

ദില്ലി:പാർട്ടി വിടാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തതല്ലെന്ന് ഗുലാം നബി ആസാദ് .  പ്രശ്നപരിഹാരത്തിന് ഏറെ നാൾ കാത്തിരുന്നു.നേതൃത്വത്തിന് ഇതിന് സമയമില്ലായിരുന്നു.പത്തു കൊല്ലം കാത്തിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ചുറ്റുമുള്ള സംഘത്തെ എല്ലാവർക്കും അറിയാം.കെസി വേണുഗോപാലിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടില്ല.വേണുഗോപാലിന് കടലാസിൽ ഒപ്പിടാനുള്ള അധികാരമേ ഉള്ളു.ശശി തരൂരുമായി രാജിക്കു ശേഷം സംസാരിച്ചില്ല.കോൺഗ്രസിൽ ഒന്നും മാറില്ലെന്ന് കരുതുന്നവർ പുറത്തു വരണം.

കേരളത്തിൽ നിന്ന് സീറ്റ് ആവശ്യപ്പെട്ടു എന്ന വാർത്ത കെട്ടിചമച്ചതാണ്..നേതൃത്വം കള്ളം പ്രചരിപ്പിക്കുകയാണ്. നേതൃത്വത്തിന് കത്തെഴുതിയത് രാജ്യസഭയിൽ ഒരു കൊല്ലം ബാക്കിയായിരിക്കെയാണ്.രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഓടിപ്പോയത് ആത്മവിശ്വാസകുറവിന്‍റെ  ലക്ഷണമാണ്..ജയറാം രമേശിനെ ഗുലാം നബി ആസാദ്  രൂക്ഷമായി വിമർശിച്ചു. .ജയറാം രമേശിന്‍റെ  ഡിഎൻഎ പരിശോധിച്ചാൽ പല പാർട്ടികളും കാണാം.ജയറാം രമേശിന് ബിജെപിയുമായി ധാരണയുണ്ടായിരുന്നു.കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് ഉറപ്പാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു..ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

'ഓട് പൊളിച്ചു വന്നതല്ല.46 വർഷത്തെ അനുഭവ സമ്പത്ത് ഉണ്ട്' ഗുലാം നബി ആസാദിന് പരോക്ഷ മറുപടിയുമായി കെസി വേണുഗോപാല്‍

കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ച  മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് , സോണിയഗാന്ധിക്കയച്ച കത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന് പരോക്ഷ മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തി.കോണ്‍ഗ്രസിന്‍റെ നേതൃനിരയിലേക്ക്  താൻ ഓട് പൊളിച്ചു വന്നതല്ല 46 വർഷത്തെ അനുഭവ സമ്പത്ത് ഉണ്ട് .കെ എസ് യു കാലം മുതൽ പോലീസിന്റെ അടി കൊണ്ട് തന്നെ വന്നതാണെന്നും അദ്ദേഹം പറഞ്ഞു

'പാർട്ടിയെ ഉപദേശിക്കുന്നത് വാർഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവർ'; ഗുലാം നബിയെ പിന്തുണച്ച് മനീഷ് തിവാരി

ഗുലാം നബി ആസാദിന്‍റെ രാജിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കൂടുതൽ ജി 23 നേതാക്കൾ.  കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും, വാർഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവരാണ് ഇപ്പോൾ പാർട്ടിയെ ഉപദേശിക്കുന്നതെന്നും മുതിർന്ന നേതാവ് മനീഷ് തിവാരി തുറന്നടിച്ചു. നേരത്തെ  ആവശ്യപ്പെട്ട കാര്യങ്ങൾ നടപ്പാക്കിയിരുന്നെങ്കില്‍ കോൺഗ്രസിന് ഈ ഗതി വരില്ലായിരുന്നു. പാർട്ടിക്കും രാജ്യത്തിനുമിടയിൽ വലിയ വിടവുണ്ടെന്നും മനീഷ് തിവാരി വ്യക്തമാക്കി. 42 വർഷം പാർട്ടിക്കായി ജീവിച്ചവർ കുടിയാന്മാരല്ലെന്നും ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മനീഷ് തിവാരി തുറന്നടിച്ചു. ഇന്നലെ ആനന്ദ് ശർമയും പൃഥിരാജ് ചവാനും ഗുലാംനബി ആസാദിന്റെ വാദങ്ങളെ പിന്തുണച്ചിരുന്നു.  

PREV
Read more Articles on
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്