ഗ്യാനേഷ് കുമാർ രാജിവെക്കണം; ഗാന്ധിജയന്തി ദിനത്തിൽ രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച് യുവജന സംഘടനകളുടെ സമരം, സമരം കടുപ്പിക്കാൻ പ്രതിപക്ഷം

Published : Oct 02, 2026, 06:50 PM IST
gyanesh kumar protest

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ വൻ സംഘർഷം. ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെയും എംപിമാരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ദില്ലി: ​ഗാന്ധിജയന്തി ദിനത്തിൽ രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച് യുവജന സംഘടനകളുടെ സമരം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്നുള്ള ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് എത്തിയവരെ ജന്തർ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞു. എംപിമാർ അടക്കം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. ദില്ലി പൊലീസ് വനിതാ പ്രവർത്തകരെ ഉപദ്രവിച്ചെന്നും പരാതിയുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷറുടെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രതിഷേധം ശക്തിപ്പെടുകയാണ്. ദില്ലി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്ന് വിവിധ യുവജന സംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 11 മെട്രോസ്റ്റേഷനുകളും പ്രധാനപ്പെട്ട റോഡുകളും അടച്ചിട്ടും കേന്ദ്രസേനയെ അടക്കം വിന്യസിച്ചും രാവിലെ മുതൽ കനത്ത ജാ​ഗ്രതയിലായിരുന്നു ദില്ലി. എഎപി യൂത്ത് വിങ്ങാണ് ആദ്യം സമരവുമായി എത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ കാനിം​ഗ് ലൈനിൽനിന്നും ഡിവൈഎഫ്ഐയും എസ്എഫ്ഐയും മാർച്ച് തുടങ്ങി. കേരളത്തിൽനിന്നടക്കമുള്ള നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. ജന്തർ മന്തറിലേക്കുള്ള റോഡിൽ പൊലീസ് തടഞ്ഞപ്പോൾ സംഘർഷമായി. സമരം നയിച്ച സിപിഎം ജന സെക്രട്ടറി എംഎ ബേബിയെയും എംപിമാരടക്കം നേതാക്കളേയും പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. പലരെയും റോഡിൽ വലിച്ചിഴച്ചു. തുടർന്ന് എഐവൈഎഫ്, എംഎസ്എഫ്, ഐസ, എന്നീ സംഘടനകളും വിവിധ പൗരാവകാശ കൂട്ടായ്മകളും മാർച്ചായി എത്തി. മണിക്കൂറുകളോളം ജന്തർമന്തറിന് അടുത്തുള്ള പ്രദേശം സംഘർഷ ഭരിതമായി.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ അടുത്തൊന്നും ജന്തർ മന്തറിൽ സമരത്തിന് അനുമതിയില്ലെന്നാണ് പൊലീസ് നിലപാട്. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് ചൊവ്വാഴ്ച നടക്കാനിരിക്കെ ദില്ലി തുടർച്ചയായി സംഘർഷഭരിതമാകാനാണ് സാധ്യത. ഒറ്റയ്ക്കൊറ്റയ്ക്ക് യുവജനസം​ഘടനകൾ നടത്തിയ മാർച്ച് രണ്ടാം ജന്തർ മന്തർ സമരമെന്ന പ്രതീതി രാജ്യതലസ്ഥാനത്ത് സൃഷ്ടിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ യോജിച്ചുള്ള സമരം കൂടിയാകുമ്പോൾ സ്ഥിതി നിർണായകമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം, ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം
സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ഇന്ത്യൻ പൈലറ്റുമാരുടെ സംഘടന