ഗ്യാൻവാപി കേസ്, നാളെ മുതൽ വാദം വാരാണസി ജില്ലാ കോടതിയിൽ, മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം 

Published : May 22, 2022, 08:21 AM ISTUpdated : May 22, 2022, 08:23 AM IST
ഗ്യാൻവാപി കേസ്, നാളെ മുതൽ വാദം വാരാണസി ജില്ലാ കോടതിയിൽ, മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം 

Synopsis

കേസ് ഫയലുകൾ സിവിൽ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് കേസ് ജില്ലാ കോടതി പരിഗണിക്കുന്നത്.

ദില്ലി: ഗ്യാൻവാപി കേസിൽ വാരാണസി ജില്ലാ കോടതിയിൽ നാളെ വിശദമായ വാദം കേൾക്കും. കേസ് ഫയലുകൾ സിവിൽ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് കേസ് ജില്ലാ കോടതി പരിഗണിക്കുന്നത്.

അതേ സമയം, ഗ്യാൻവാപി മസ്ജിദ് വിഷയത്തിലെ സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പേരിൽ മതവിദ്വേഷമാരോപിച്ച് അറസ്റ്റ് ചെയ്ത ദില്ലി സർവ്വകലാശാല അധ്യാപകൻ രത്തൻ ലാലിന് ജാമ്യം ലഭിച്ചു. ദില്ലി തീസ് ഹസാരി കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ജാമ്യം

130 കോടി ജനങ്ങൾക്ക് 130 കോടി നിരീക്ഷണങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് രത്തൻ ലാലിന് കോടതി ജാമ്യം നൽകിയത്. പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു, വെറുപ്പ് പ്രചരിപ്പിക്കുകയെന്നതായിരുന്നില്ല ഉദ്ദേശം. ആക്ഷേപഹാസ്യത്തിന്റെ പരാജയപ്പെട്ട രൂപമായി പോസ്റ്റിനെ കാണുന്നുവെന്നാണ് കോടതി ജാമ്യം നൽകിക്കൊണ്ട് വ്യക്തമാക്കിയത്. 

Gyanvapi Masjid Case : നിലവറ അടച്ച് സീൽ വയ്ക്കാൻ ഉത്തരവിട്ട് കോടതി; സിആർപിഎഫ് സുരക്ഷയ്ക്കും നിർദേശം

അറസ്റ്റിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയർന്നത് ദില്ലി സർവകലാശാലയിലെ അധ്യാപക വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തി. അറസ്റ്റിനെ കോൺഗ്രസ് നേതാവ് ദ്വിഗ്‍വിജയ് സിങ് അപലപിച്ചു. അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഭരണഘടനാപരമായ അവകാശം രത്തൻ ലാലിനുണ്ടെന്നും ദ്വിഗ്‍വിജയ് സിങ് ട്വീറ്റ് ചെയ്തു. അതേ സമയം, ജാമ്യം നൽകിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വിനീതി ജൻഡാൽ വ്യക്തമാക്കി. 

ഗ്യാന്‍വാപി സര്‍വേ തുടരാന്‍ വിധി: അഡ്വക്കേറ്റ് കമ്മീഷണറെ മാറ്റണമെന്ന ആവശ്യം തള്ളി

Gyanvapi Mosque : ഗ്യാൻവാപി മസ്ജിദിന്‍റെ ഉള്ളിലെ ദൃശ്യങ്ങള്‍ വൈറലാകുന്നു

PREV
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്