
ദില്ലി: ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തുമെന്ന് ഖലിസ്ഥാൻ ഭീകര സംഘടനയുടെ ഭീഷണി. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്ററിസ് നേതാവ് ഗുർപത്‍വന്ത് സിംഗ് പന്നുവാണ് വീഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയത്. പഞ്ചാബിനെ ഇന്ത്യ നിയമവിരുദ്ദമായി കൈവശപ്പെടുത്തിരിക്കുകയാണ്, പഞ്ചാബിലെ ജനങ്ങൾക്കുവേണ്ടിയാണ് ആക്രമണം നടത്തുകയെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാഠം പഠിപ്പിക്കണമെന്നും വീഡിയോയിൽ പന്നു പറയുന്നു.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും വീഡിയോയിലുണ്ട്. നിലവിൽ വിദേശത്ത് താമസിക്കുന്ന ഇയാൾ മുൻപും സമാനമായ രീതിയിൽ രാജ്യത്തിനെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ ഇതിനോടകം രെജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദില്ലിയിലെ പല സ്ഥലങ്ങളിലെയും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾക്ക് പിന്നിൽ താനും തന്റെ സംഘടനയാണെന്നും വെളിപ്പെടുത്തി ജി 20 നടക്കുന്ന സമയത്തും ഈ സംഘടന രംഗത്തെത്തിയിരുന്നു. ഈ വീഡിയോ സന്ദേശത്തിൽ പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തുമെന്നും ഇന്ത്യ കരുതിയിരിക്കണം എന്നുമാണ്. വീഡിയോ ദൃശ്യങ്ങളെ വളരെ ഗൗരവത്തോടെ തന്നെയാണ് കണ്ടിരിക്കുന്നതെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. നേരത്തെ ഇന്ത്യ പാകിസ്ഥാൻ മാച്ച് അഹമ്മദാബാദിൽ നടക്കുമ്പോഴും അതിന് നേരെ ആക്രമണം നടത്തുമെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ദില്ലിയിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam