
ഹരിയാന: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്റ്റർ റാലിയെ വിമർശിച്ച് കേന്ദ്രമന്ത്രി ഹർദീപ് പുരി. രാഹുൽ ഗാന്ധി ട്രാക്റ്ററിൽ ഇരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് ട്രാക്റ്ററിലെ കുഷ്യനിട്ട സോഫകൾ പ്രതിഷേധമല്ല എന്നാണ് സിവിൽ ഏവിയേഷൻ മന്ത്രിയായ ഹർദീപ് പുരിയുടെ വിമർശന ട്വീറ്റ്. കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനങ്ങൾ കർഷകരെ വഴിതെറ്റിക്കുന്നതിനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക ബില്ലിൽ അസ്വസ്ഥതയുള്ളവരുടെ രാഷ്ട്രീയ പ്രതിഷേധമാണ് കോൺഗ്രസിന്റെ പ്രതിഷേധം. 'ട്രാക്റ്ററുകളിലെ കുഷ്യനുള്ള സോഫ പ്രതിഷധമല്ല. ഇത് കർഷരെ വഴി തെറ്റിക്കാനുള്ള പ്രതിഷേധ ടൂറിസം മാത്രമാണ്.' പുരി ട്വീറ്റിൽ കുറിച്ചു. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് പഞ്ചാബിൽ മൂന്നു ദിവസത്തെ റാലിയാണ് രാഹുൽ ഗാന്ധി സംഘടിപ്പിച്ചത്. ട്രാക്റ്റർ ഡ്രൈവറുടെ വശത്തായി കുഷ്യനിട്ട സോഫയിൽ രാഹുൽഗാന്ധി ഇരിക്കുന്ന ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർദീപ് പുരിയുടെ ട്വീറ്റ്. അതേ വരിയിൽ മറുവശത്ത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും ഇരിക്കുന്നുണ്ട്.
ഹരിയാനയിലും പഞ്ചാബിലും സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ ലക്ഷക്കണക്കിന് കർഷകരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. താങ്ങുവിയില്ലാതെ കർഷകർക്ക് നിലനിൽപ് അസാധ്യമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരുടെ നട്ടെല്ലൊടിക്കാൻ മോദി സർക്കാരിനെ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam