സമുദായ നേതാവിൽ നിന്നും രാഷ്ട്രീയ നേതാവിലേക്ക്; ഹാർദ്ദിക് പട്ടേലിനെ ഒപ്പം കൂട്ടി കോൺഗ്രസ്

Published : Mar 07, 2019, 08:01 PM ISTUpdated : Mar 07, 2019, 08:27 PM IST
സമുദായ നേതാവിൽ നിന്നും രാഷ്ട്രീയ നേതാവിലേക്ക്; ഹാർദ്ദിക് പട്ടേലിനെ ഒപ്പം കൂട്ടി കോൺഗ്രസ്

Synopsis

ഹാർദ്ദിക്ക് പട്ടേൽ കോണ്‍ഗ്രസ് ടിക്കറ്റിൽ ജാംനഗർ മണ്ഡലത്തിൽ മത്സരിക്കുമെന്ന സൂചനകളാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്

ദില്ലി: പട്ടേൽ പ്രക്ഷോഭ നായകൻ ഹാർദ്ദിക് പട്ടേൽ കോണ്‍ഗ്രസിലേക്ക്. രാഹുൽ ഗാന്ധി തന്നെ നേരിട്ട് ഹാർദ്ദിക്ക് പട്ടേലിന് അംഗത്വം നൽകും. ലോക്സഭാ തെരഞ്ഞെടുപ്പിൽ പട്ടേൽ സ്വാധീന മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഹാർദ്ദിക് മത്സരിച്ചേക്കും. ഹാർദ്ദിക്ക് പട്ടേൽ ബിജെപിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ബിജെപിക്കെതിരെ രംഗത്തെത്തുന്ന പൊതുസമ്മതരെ കോണ്‍ഗ്രസ് പിന്തുണക്കുമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.

ഹാർദ്ദിക്ക് പട്ടേൽ കോണ്‍ഗ്രസ് ടിക്കറ്റിൽ ജാംനഗർ മണ്ഡലത്തിൽ മത്സരിക്കുമെന്ന സൂചനകളാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്. കോണ്‍ഗ്രസ് പ്രവർത്തക സമിതി മാർച്ച് 12ന് അഹമ്മദാബാദിൽ ചേരുകയാണ്. അന്നേ ദിവസം രാഹുലും സോണിയയും പ്രിയങ്കയും പങ്കെടുക്കുന്ന റാലിയിൽ ഹാർദ്ദിക്ക് പട്ടേലിന് അംഗത്വം നൽകി ഗുജറാത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് പാർട്ടി പദ്ധതിയിടുന്നത്

മുന്നോക്ക സംവരണത്തിലൂടെ പട്ടേൽ പ്രക്ഷോഭത്തിന്‍റെ തീവ്രത കുറക്കുന്നതിൽ ബിജെപി വിജയിച്ചിട്ടുണ്ട്. ഇതോടൊപ്പം കേശുഭായ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയും പ്രബലരായ രണ്ട് പട്ടേൽ വിഭാഗങ്ങളുടെ യോഗത്തിൽ പങ്കെടുത്തും നഷ്ടപ്പെട്ട സമുദായ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമം മോദി തുടങ്ങിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ മുൻകൈയ്യെടുത്ത് ഹാർദ്ദിക്ക് പട്ടേലിനെ കോണ്‍ഗ്രസിൽ എത്തിക്കാനുളള ശ്രമം. ലോക്സഭാ സീറ്റിനൊപ്പം ഹാർദ്ദിക്ക് പട്ടേൽ ആവശ്യപ്പെട്ട സംഘടനാ പദവികളിലും ചർച്ച തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു