ജമ്മു ബസ് സ്റ്റാന്‍ഡിലെ സ്ഫോടനം ഭീകരാക്രമണമെന്ന് പൊലീസ്; പിന്നിൽ ഹിസ്ബുള്‍ മുജാഹിദ്ദീൻ

By Web TeamFirst Published Mar 7, 2019, 6:40 PM IST
Highlights

ജമ്മുവിലുണ്ടായ സ്ഫോടനം ഭീകരാക്രമണം ആണെന്ന് പൊലീസ്. പിന്നിൽ ഹിസ്ബുള്‍ മുജാഹിദ്ദീൻ എന്ന് ജമ്മു ഐജി. ഇന്ന് ഉച്ചയോടെയാണ് ബസ് സ്റ്റാന്‍റിൽ ഗ്രനേഡ് ആക്രമണം ഉണ്ടായത്.
 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനം ഭീകരാക്രമണം ആണെന്ന് പൊലീസ്. ആക്രമണത്തിന് പിന്നിൽ ഹിസ്ബുള്‍ മുജാഹിദ്ദീൻ ആണെന്ന് ജമ്മു കശ്മീര്‍ ഐജി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ബസ് സ്റ്റാന്‍റില് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. 

ബസ് സ്റ്റാന്‍ഡിനുള്ളില്‍ തിരക്കേറിയ ഭാഗത്താണ് സ്ഫോടനം ഉണ്ടായത്. ഗ്രനേഡ് സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബസ് സ്റ്റാന്‍ഡിനുള്ളില്‍ വ്യാപാരസ്ഥാപനങ്ങളുള്ള ഭാഗത്തേക്ക് ഒരാള്‍ ഓടിയെത്തി ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് എറിഞ്ഞയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. 
 

click me!