നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഹരിയാനയില്‍ തലമാറ്റം; മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവച്ചു

Published : Mar 12, 2024, 12:04 PM ISTUpdated : Mar 12, 2024, 01:05 PM IST
നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഹരിയാനയില്‍ തലമാറ്റം; മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവച്ചു

Synopsis

ഗവർണറുടെ വസതിയില്‍ നേരിട്ടെത്തിയാണ് രാജിക്കത്ത് നൽകി സമർപ്പിച്ചത്. ഈ വ‌ർഷം അവസാനം നിയമസഭ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി.

ദില്ലി: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടാർ രാജി വെച്ചു. ഗവർണറുടെ വസതിയില്‍ നേരിട്ടെത്തിയാണ് രാജിക്കത്ത് നൽകി സമർപ്പിച്ചത്. ഈ വ‌ർഷം അവസാനം നിയമസഭ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മനോഹര്‍ ലാല്‍ ഖട്ടാര്‍ ലോക്സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ജെജെപി-ബിജെപി സഖ്യം തകർന്നതോടെയാണ് നേതൃമാറ്റം.

സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ ബിജെപി സർക്കാർ വരുമെന്നാണ് സൂചന. അഞ്ച് ജെജെപി എംഎല്‍എമാർ ബിജെപിയോടൊപ്പമാണെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് തന്നെ തന്നെയുണ്ടായേക്കും. അതേസമയം, മനോഹർ ലാല്‍ ഖട്ടർ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപി എംഎല്‍എ കൃഷൻ ലാല്‍ മിദ്ദ പ്രതികരിച്ചു. സഖ്യം തകർന്നത് എന്തുകൊണ്ടാണെന്നതിനെ കുറിച്ച് പ്രതികരിക്കാനില്ല. നിരീക്ഷകർ ചോദിക്കുമ്പോള്‍ പിന്തുണ ഖട്ടർക്ക് തന്നയെന്ന് അറിയിക്കുമെന്നും മിദ്ദ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ‍ർവീസ് റദ്ദാക്കുമോയെന്ന സംശയം, കാത്തിരിപ്പിന് തയ്യാറാകാൻ കിടക്കയുമായി വിമാനത്താവളത്തിലെത്തി യാത്രക്കാരൻ
നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്