ഹരിയാനയിൽ കർഷകസമരത്തിനിടെ അറസ്റ്റ്; പൊലീസ്‌ സ്‌റ്റേഷന്‌ മുന്നില്‍ കർഷകരുടെ ഉപരോധം തുടരുന്നു

By Web TeamFirst Published Jun 7, 2021, 1:19 PM IST
Highlights

ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കർഷകസംഘടനകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് നേതാക്കൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഇത് പിൻവലിച്ചു. 

ഹരിയാന: ഹരിയാനയിൽ കർഷകസമരത്തിനിടെ അറസ്റ്റ് ചെയ്‌തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പൊലീസ്‌ സ്‌റ്റേഷൻ ഉപരോധിച്ചാണ് സമരം. പൊലീസ്‌ സ്‌റ്റേഷന്‌ പുറത്ത്‌ പന്തലുകൾ കെട്ടി നൂറുകണക്കിന്‌ കർഷകരാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കർഷകസംഘടനകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് നേതാക്കൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഇത് പിൻവലിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ഒരു കർഷകനെ കൂടി വിട്ടു കിട്ടുന്നത് വരെ ഉപരോധം തുടരുനാണ് തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!