അവിവാഹിതരേ ഇതിലേ ഇതിലേ.... അവിവാഹിതർക്ക് വൻതുക പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി  

Published : Jul 07, 2023, 10:27 AM ISTUpdated : Jul 07, 2023, 10:39 AM IST
അവിവാഹിതരേ ഇതിലേ ഇതിലേ.... അവിവാഹിതർക്ക് വൻതുക പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി  

Synopsis

അവിവാഹിതരായ 45നും 60നും ഇട‌യിൽ പ്രായമുള്ള, വാർഷിക വരുമാനം 1.80 ലക്ഷം രൂപക്ക് താഴെയുള്ള എല്ലാവർക്കും പ്രതിമാസം 2750 രൂപ പെൻഷൻ നൽകാൻ സർക്കാർ തീരുമാനമെടുത്തെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദില്ലി: 45-50 പ്രായക്കാർക്കിടയിൽ അവിവാഹിതർക്ക് പെൻഷൻ നൽകാൻ ഹരിയാന സർക്കാർ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും 2750 രൂപ പെൻഷൻ നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. വാർഷിക വരുമാനം 1.80 ലക്ഷത്തിന് താഴെയുള്ളവർക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. അവിവാഹിതരായ 45നും 60നും ഇട‌യിൽ പ്രായമുള്ള, വാർഷിക വരുമാനം 1.80 ലക്ഷം രൂപക്ക് താഴെയുള്ള എല്ലാവർക്കും പ്രതിമാസം 2750 രൂപ പെൻഷൻ നൽകാൻ സർക്കാർ തീരുമാനമെടുത്തെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 40-60 ഇടയിൽ പ്രായമുള്ള വിധവകൾക്കും ഇതേ തുക പെൻഷനായി ലഭിക്കും.

ഇവർ 60 വയസ് കടന്നാൽ സ്വാഭാവികമായും വാർധക്യ പെൻഷൻ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് ഉദ്യോ​ഗസ്ഥർക്ക് മൊബൈൽ അലവൻസും പ്രഖ്യാപിച്ചിരുന്നു. കോൺസ്റ്റബിൾ റാങ്കിലുള്ള ഉദ്യോ​ഗസ്ഥർക്ക് പ്രതിമാസം 200 രൂപയും ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ളവർക്ക് 250 രൂപയും അസി, സബ് ഇൻസ്പെക്ടർക്ക് 300 രൂപയും സബ് ഇൻസ്പെക്ടർമാർക്ക് 400 രൂപയുമാണ് അലവൻസ് പ്രഖ്യാപിച്ചത്. 

കർഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന യുവതികൾക്ക് രണ്ട് ലക്ഷം രൂപ  നൽകുമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി തെരഞ്ഞെടുപ്പ് കാലത്ത് വാ​ഗ്ദാനം നൽകിയിരുന്നു. കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് പെൺകുട്ടികൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണമെന്നും കുമാരസ്വാമി പറഞ്ഞു. പെൺകുട്ടികൾ കർഷകരുടെ മക്കളെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്ന വാർത്ത വന്നതിന് പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ വാ​ഗ്ദാനം. വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് യുവാക്കൾ പദയാത്ര നടത്തിയത് വാർത്തയായിരുന്നു. കർണാടകയിലെ മാണ്ഡ്യയിലാണ് യുവാക്കൾ 'ബ്രഹ്മചാരിഗല പദയാത്ര' നടത്തിയത്. 

Read More.. കേരളത്തിൽ മഴ ആശങ്കയൊഴിയുന്നു ; തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല; വടക്കൻ കേരളത്തിൽ 2 ദിവസംകൂടി മഴ ശക്തമാകും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?