ഹാത്രസ് ദുരന്തം: ഭോലെ ബാബയുടെ അടുത്ത അനുയായി ദേവ് പ്രകാശ് മധുക്കറിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

Published : Jul 05, 2024, 11:24 PM IST
ഹാത്രസ് ദുരന്തം: ഭോലെ ബാബയുടെ അടുത്ത അനുയായി ദേവ് പ്രകാശ് മധുക്കറിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

ഭോലെ ബാബ യുപിയിൽ തന്നെയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകൻ എ.പി സിങ്ങ് പ്രതികരിച്ചു

ദില്ലി: ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ഭോലെ ബാബയുടെ അടുത്ത അനുയായി ദേവ് പ്രകാശ് മധുക്കറിനെ അറസ്റ്റ് ചെയ്തു. അപകടം നടന്ന സത്‌സംഗം പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു ദേവ് പ്രകാശ് മധുക്കര്‍. സംഭവത്തിന് പിന്നാലെ  ഒളിവിൽ പോയ ഇയാൾ ഇന്ന് നേരിട്ടെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു എന്ന് അഭിഭാഷകൻ അറിയിച്ചു. കേസിലെ ഒന്നാം പ്രതി കൂടിയാണ് ദേവ് പ്രകാശ് മധുക്കര്‍.

സംഭവത്തിൽ ഭോലെ ബാബയെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഭോലെ ബാബ യുപിയിൽ തന്നെയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകൻ എ.പി സിങ്ങ് പ്രതികരിച്ചു. സർക്കാരിന് പ്രത്യേക അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ സംഘാടകർക്കും ജില്ലാ ഭരണകൂടത്തിനും സംഭവിച്ച വീഴ്ച്ചകൾ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. പൊലീസിനെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് നടത്തിപ്പുകാരായ ട്രസ്റ്റ് കയറ്റിയില്ലെന്നും ബാബയുടെ സുരക്ഷ ജീവനക്കാരാണ് ജനങ്ങളെ നിയന്ത്രിച്ചതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികളും സർക്കാർ തീരുമാനിക്കും. ഹാത്രസ് ദുരന്തത്തിൽ മരിച്ചവർക്ക് 2 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാരും സഹായധനം നൽകുമെന്ന് മന്ത്രി സന്ദീപ് സിങ്ങ് അറിയച്ചതോടെ കുടുംബങ്ങൾക്ക് നാല് ലക്ഷം സഹായധനം ലഭിക്കും. സഹായധനം ഉയർത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫൈനാൻസ് സ്ഥാപന ഉടമയെ വെട്ടിക്കൊന്ന കേസ്; 6 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്, ഒളിവുള്ള രണ്ട് സ്ത്രീകൾക്കായി തെരച്ചില്‍
ഇന്ത്യ - അമേരിക്ക വ്യാപാര കരാർ: വിശദാംശങ്ങൾ പുറത്തുവിടുന്നത് വൈകും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ചോ എന്നതിൽ വ്യക്തത നൽകാതെ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ