നീറ്റ് വിഷയത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നവർ കോമാളികൾ ആണെന്നും സനം പ്രതികരിച്ചിരുന്നു. ഇതോടെയാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്

ചെന്നൈ:ചെന്നൈയിൽ സിജെപിയെ പിന്തുണച്ചുള്ള പ്രതിഷേധത്തിനിടെ നടകീയ രംഗങ്ങൾ. നടി സനം ഷെട്ടിയുടെ പ്രസംഗം തടഞ്ഞ് പ്രതിഷേധക്കാർ. നടി സംസാരിക്കുന്നതിനിടെ മൈക്ക് പിടിച്ചെടുത്തു വേദിയിൽ നിന്ന് ഇറക്കിവിട്ടു. ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട പരാമർശമാണ് പ്രതിഷേധത്തിനു കാരണമായത്. വിജയ് യുടെ ആരാധിക ആണെന്നും ജനനായകൻ കണ്ടതിന് ശേഷമാണു പ്രതിഷേധത്തിനു എത്തിയതെന്നും സനം പ്രസംഗത്തിനിടെ സംസാരിച്ചിരുന്നു. നീറ്റ് വിഷയത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നവർ കോമാളികൾ ആണെന്നും സനം പ്രതികരിച്ചിരുന്നു. ഇതോടെയാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്. 

YouTube video player

തന്നെ ഇറക്കിവിട്ടവർ ഡിഎംകെ അടിമകൾ എന്ന് സനം ആരോപിച്ചു. വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ജനനായകൻ റിലീസ് ചെയ്‍തതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനാണ് സനം മറുപടി പറഞ്ഞത്. പ്രസംഗം തടസപ്പെടുത്തിയതിന് പിന്നാലെ രൂക്ഷമായി വിമർശനമാണ് നടി പ്രതിഷേധക്കാർക്കെതിരെ ഉയർത്തിയത്. സംസാരിക്കാൻ തുടങ്ങും മുൻപ് തന്നെ സംഭാഷണം തടസപ്പെടുത്തിയത് ജനാധിപത്യമാണോയെന്ന് സനം ഷെട്ടി പ്രതികരിച്ചത്. വിളിച്ച് വരുത്തി അപമാനിച്ചുവെന്നും നടി.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം