
ദില്ലി: കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർധന്റെ ഓഫീസ് ഗാർഡിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ദില്ലി എയിംസിന്റെ ടീച്ചിംഗ് ബ്ലോക്കിലുള്ള ഓഫീസില്‍ പ്രത്യേക ഡ്യൂട്ടിയിലുള്ള ഗാര്‍ഡിനാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ ക്വാറന്റൈനിലാക്കുകയും ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു. ഓഫീസ് ജീവനക്കാരോട് സ്വയം ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയും ഓഫീസ് അണുവിമുക്തമാക്കുകയും ചെയ്തു. ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
എംയിംസിന്റെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റോട്ടറി ക്യാന്‍സര്‍ സെന്റര്‍ ആശുപത്രിയിലെ നേഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചതായി എംയിംസ് അധികൃതര്‍ അറിയിച്ചു. ഇവിടുത്തെ ഡേകെയറിൽ സെന്റർ സേവനം ഉപയോഗപ്പെടുത്തിയിരുന്ന നേഴ്‌സിന്റെ രണ്ട് കുട്ടികള്‍ക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച തന്നെ ഇവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
സെക്യൂരിറ്റി ഗാര്‍ഡുമായും നഴ്‌സുമായും ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരും സ്വയം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാൻസർ സെന്ററിൽ കീമോതെറാപ്പി ചെയ്യാൻ എത്തിയ വ്യക്തികളോടും നഴ്സുമാരുമായി സമ്പർക്കം പുലർത്തിയ ആരോഗ്യപ്രവർത്തകരോടും സ്വയം ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. എയിംസിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി 70ഓളം ആളുകൾക്ക് ക്വാറന്റൈൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam