വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷം: അസമിൽ സ്ഥിതി ഗുരുതരം

Published : Jun 20, 2022, 09:56 AM IST
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷം: അസമിൽ സ്ഥിതി ഗുരുതരം

Synopsis

സംസ്ഥാനത്ത് പ്രളയക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. 42 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചതെന്നാണ് അനൌദ്യോഗിക കണക്ക്. 

ഗുവാഹത്തി: തുടർച്ചയായി അഞ്ചാം ദിവസവും മഴ ശമനമില്ലാതെ തുടരുന്നതോടെ അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷം. സംസ്ഥാനത്തെ പ്രളയസ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശമർ അടിയന്തരയോഗം വിളിച്ചു. മന്ത്രിമാരും കളക്ടർമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

സംസ്ഥാനത്ത് പ്രളയക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. 42 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചതെന്നാണ് അനൌദ്യോഗിക കണക്ക്. കഴിഞ്ഞ ദിവസം 9 പേ‍ര്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചതോടെ ഈ വർഷം അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 71 ആയി ഉയ‍ര്‍ന്നു.
 
4462 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നാണ് റവന്യൂ വകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ. ലക്ഷക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്.  മനുഷ്യ‍ര്‍ക്കൊപ്പം തന്നെ മൃഗങ്ങളും പ്രളയത്തിൽ വലയുകയാണ്. കസിറങ്കാ നാഷണൽ പാർക്കിൽ ഒരു പുലിയുൾപ്പടെ 5 മൃഗങ്ങൾ പ്രളയത്തിൽ ചത്തു. അസമിൻ്റെ അയൽസംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടിക്കറ്റ് ബുക്ക് ചെയ്ത് പണി കിട്ടയവരെ സന്തോഷിപ്പിക്കാൻ ഇൻഡിഗോ! നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ വൗച്ചറുകൾ പ്രഖ്യാപിച്ചു
വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം