പക്ഷി ഇടിച്ചെന്ന് സംശയം; പറന്നുയർന്ന ഇൻഡി​ഗോ വിമാനം ​ഗുവാഹത്തിയിൽ തിരിച്ചിറക്കി

Published : Jun 20, 2022, 09:22 AM ISTUpdated : Jun 20, 2022, 09:32 AM IST
പക്ഷി ഇടിച്ചെന്ന് സംശയം; പറന്നുയർന്ന ഇൻഡി​ഗോ വിമാനം ​ഗുവാഹത്തിയിൽ തിരിച്ചിറക്കി

Synopsis

പറന്നുയർന്ന ശേഷം അപകടസാധ്യതയുണ്ടായ തുടർച്ചയായ മൂന്നാമത്തെ സംഭവമാണിത്.

ഗുവാഹത്തി: ഗുവാഹത്തിയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് ശേഷം ശേഷം പക്ഷി ഇടിച്ചെന്ന് സംശയത്തെ  തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടു. 

IndiGo Airbus A320neo (VT-ITB) 6E 6394 എന്ന വിമാനമാണ് ഗുവാഹത്തിയിൽ നിന്ന് പറന്നുയർന്നതിന് ശേഷം പക്ഷി ഇടിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിലേക്ക് മടങ്ങിയത്. വിമാനത്തിൽ ആവശ്യമായ പരിശോധനകൾ നടത്തുകയാണെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. പറന്നുയർന്ന ശേഷം അപകടസാധ്യതയുണ്ടായ തുടർച്ചയായ മൂന്നാമത്തെ സംഭവമാണിത്.

പക്ഷി ഇടിച്ച് വിമാനത്തിന് തീപിടിച്ചു, സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി, വൻ അപകടം ഒഴിവായി

കഴിഞ്ഞ ദിവസം 6,000 അടി ഉയരത്തിൽ എത്തിയിട്ടും ക്യാബിൻ പ്രഷർ ഡിഫറൻഷ്യൽ വീണ്ടെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് ജബൽപൂരിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനം ദില്ലി വിമാനത്താവളത്തിൽ തിരിച്ചിറക്കി. നേരത്തെ,  185 യാത്രക്കാരുമായി സ്പൈസ് ജെറ്റ് ബോയിംഗ് 737 എൻജിനുകളിൽ ഒന്നിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഞായറാഴ്ച ഉച്ചക്ക് പട്നയിൽ ഇറക്കിയിരുന്നു. പിന്നാലെയാണ് ഇൻഡി​ഗോ വിമാനവും തിരിച്ചിറക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം