ദില്ലിയിൽ കനത്തമഴ; 3 മരണം, മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് സർക്കാർ

Published : Jun 29, 2024, 05:58 AM ISTUpdated : Jun 29, 2024, 11:12 AM IST
ദില്ലിയിൽ കനത്തമഴ; 3 മരണം, മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് സർക്കാർ

Synopsis

ദില്ലി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. അതേസമയം തകർന്ന് വീണ മേൽക്കൂരയുടെ ഭാഗം പൂർണ്ണമായി മാറ്റാനുള്ള ശ്രമം തുടരുകയാണ്. 

ദില്ലി: ദില്ലിയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ മൂന്ന് മരണം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലർട്ട് ആണെങ്കിലും സാധാരണ മഴയാകും ലഭിക്കുക എന്നാണ് പ്രവചനം. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടത്.

ദില്ലി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം തകർന്ന് വീണ മേൽക്കൂരയുടെ ഭാഗം പൂർണ്ണമായി മാറ്റാനുള്ള ശ്രമം തുടരുകയാണ്. ടെർമിനിൽ ഒന്നിൽ നിന്ന് ഇന്ന് വിമാനസർവീസുകൾ സാധാരണനിലയാകുമെന്ന് വിവരം. മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ദില്ലി സർക്കാർ വ്യക്തമാക്കി. വസന്ത് കുഞ്ചിൽ മതിലിടിഞ്ഞ് കുഴിയിൽ വീണ് കാണാതായ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. 

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവനും 10,000 രൂപയും കവർന്നു; എല്ലാം സിസിടിവിയിൽ, മണിക്കൂറുകൾക്കകം കുടുങ്ങി

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'