മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും കനത്ത മഴ തുടരുന്നു

By Web TeamFirst Published Aug 17, 2019, 11:20 AM IST
Highlights

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നർമ്മദ നദിയിലേക്ക് ആളുകൾ ഇറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്.

ഭോപ്പാൽ: മധ്യപ്രദേശിലേയും പശ്ചിമ ബംഗാളിലേയും വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. സംസ്ഥാനത്തെ രത് ലം, ഇൻഡോർ, ഗുണ തുടങ്ങിയ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. 

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നർമ്മദ നദിയിലേക്ക് ആളുകൾ ഇറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനാൽ സാഗർ ജില്ലയിലെ ബിന പ്രദേശത്ത് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഇതു വഴിയുള്ള ദില്ലി മുംബൈ തീവണ്ടികൾ പലതും റദ്ദാക്കി. 

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലും ശക്തമായ മഴ തുടരുകയാണ്. നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
 

click me!