മുംബൈയിൽ വീണ്ടും കനത്ത മഴ; വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Published : Sep 04, 2019, 11:58 AM ISTUpdated : Sep 04, 2019, 12:01 PM IST
മുംബൈയിൽ വീണ്ടും കനത്ത മഴ; വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Synopsis

കനത്ത മഴയെത്തുടർന്ന് മുബൈയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. 

മുംബൈ: മഹാരാഷ്ട്രയില്‍ മഴ വീണ്ടും ശക്തി പ്രാപിച്ചു. മുംബൈ, പാൽഘർ, താനെ, നവി മുംബൈ എന്നിവിടങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്. മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളക്കെട്ടിലായിരിക്കുകയാണ്. വെള്ളക്കെട്ടുയർന്നത് റോഡ്, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. വെസ്റ്റേൺ ലൈനിൽ സബർബൻ ട്രെയിനുകൾ തടസപ്പെട്ടിരിക്കുകയാണ്.

കനത്ത മഴയെത്തുടർന്ന് മുബൈയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം, വിദ്യാലയങ്ങളിൽ എത്തിയ കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ പ്രിൻസിപ്പൽമാർക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ദിവസംകൂടി മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ വിവിധയിടങ്ങളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ