മുംബൈയിൽ കനത്ത മഴ; റോഡുകളിൽ വൻ ​ഗതാ​ഗതക്കുരുക്ക്, വാഹനങ്ങളുടെ നീണ്ടനിര; നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത

Published : Jul 02, 2026, 12:51 PM IST
mumbai rain today

Synopsis

വ്യാഴാഴ്ച രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇതോടെ വെസ്റ്റേൺ, ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേകളിൽ വൻ ​ഗതാ​ഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ​ഗതാ​ഗതം താറുമാറായതോടെ രാവിലെ ജോലിക്ക് പോകുന്നവരെ ഉൾപ്പെടെ ബാധിച്ചു.

മുംബൈ: കനത്ത മഴയിൽ മുംബൈയിൽ ദുരിതം. വ്യാഴാഴ്ച രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇതോടെ വെസ്റ്റേൺ, ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേകളിൽ വൻ ​ഗതാ​ഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ​ഗതാ​ഗതം താറുമാറായതോടെ രാവിലെ ജോലിക്ക് പോകുന്നവരെ ഉൾപ്പെടെ ബാധിച്ചു.

വെസ്റ്റേൺ ഹൈവേയിൽ സാന്താക്രൂസ് ഈസ്റ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. ഈസ്റ്റേൺ ഹൈവേയിൽ കുർളയ്ക്കും സിയോണിനും ഇടയിലും ​ഗതാ​ഗതക്കുരുക്ക് രൂക്ഷമാണ്. പ്രിയദർശിനി പാർക്കിന് സമീപത്തും ഗതാ​ഗതം താറുമാറായി.

കനത്ത മഴ തുടരുന്നതിനാൽ അടിയന്തര സേവനങ്ങൾക്കായി ദുരന്തനിവാരണ സേനാം​ഗങ്ങൾ ഉൾപ്പെടെ രം​ഗത്തുണ്ട്. മാരോൾ മിലിട്ടറി റോഡിൽ മരംവീണ് ​ഗതാ​ഗതം തടസ്സപ്പെട്ടു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്.

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 50-60 കി.മീ വേ​ഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയുടെ കിഴക്കൻ മേഖലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അയോധ്യ'യിലും ബുൾഡോസർ, പ്രതിയുടെ ഒരുകോടി രൂപ വില വരുന്ന വീട് പൊളിക്കും‌‌; രാമക്ഷേത്ര സംഭാവന തട്ടിപ്പിലും ന‌ടപടി
ഉത്തരേന്ത്യയിൽ പ്രളയക്കെടുതി രൂക്ഷം: ഹിമാചലിൽ 4 മരണം, ജമ്മുവിൽ മേഘവിസ്ഫോടനം; ദില്ലിയിൽ നാളെ മുതൽ റെഡ് അലർട്ട്