മുംബൈയിൽ പേമാരിയിൽ ഇരുപത് മരണം ദേശീയ ​ദുരന്ത നിവാരണ സംഘം രം​ഗത്ത്

By Web TeamFirst Published Jul 18, 2021, 11:43 AM IST
Highlights

 മുംബൈയിൽ ഇന്ന് റെഡ് അലർട്ടാണ്.  വെള്ളക്കെട്ട് രൂക്ഷമായതിനാൽ പൊതുഗതം പലയിടത്തും തടസപ്പെട്ടിട്ടുണ്ട്

മുംബൈ:മുംബൈയിൽ മഴക്കെടുതിയിൽ ഇരുപത് മരണം. ചെമ്പൂരിൽ വലിയ മതിൽ ഇടിഞ്ഞു വീണ്  ഏഴുപേർ മരിച്ചു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പുലർച്ചെ ഒരു മണിയോടെ മതിൽ സമീപത്തുണ്ടായിരുന്ന കുടിലുകളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ് പത്തു പേരുടെ മൃതദേഹം കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണ സേന എത്തിയതിനുശഷം ഒരു സ്ത്രീയുടെ മൃതദേഹവും രാവിലെ കണ്ടെടുത്തിട്ടുണ്ട്. 16 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിക്രോളിയിൽ ഇരുനില കെട്ടിടം തകർന്ന് വീണ് 3 പേർ മരിച്ചു. 2 പേർ പരിക്കുകളോടെ ചികിത്സയിലാണ്. മുംബൈയിൽ ഇന്ന് റെഡ് അലർട്ടാണ്.  വെള്ളക്കെട്ട് രൂക്ഷമായതിനാൽ പൊതുഗതം പലയിടത്തും തടസപ്പെട്ടിട്ടുണ്ട്.​മൃതദേഹങ്ങൾ‌ ഗാഡ്കൂപരിലെ സർക്കാർ ആശുപത്രിയിലാണ്.മരിച്ചവരുടെ കുടംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് അമ്പതിനായിരം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്

click me!