
പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കി ഐഎഎസ് ഓഫീസർ. മുഖ്യമന്ത്രിക്കും ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ സുധീര്‍ കുമാര്‍ എന്ന് 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗാര്‍ഡാനിബാഗ് പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്. പരാതി നൽകാൻ എത്തിയ തന്നെ നാലുമണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയ ശേഷമാണ് പരാതി സ്വീകരിച്ചത് എന്ന് ഇയാൾ ആരോപിച്ചു.
ഡിഐജി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥന് മനു മഹാരാജിന്റെ പേരും പരാതിയിലുണ്ട്.അടുത്ത വര്‍ഷം വിരമിക്കാനൊരുങ്ങുന്ന സുധീര്‍ കുമാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷം ജയിലില്‍ റിമാന്റ് തടവിൽ കിടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇദ്ദേഹത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇയാള്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.
2014ൽ ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ചെയർമാൻ ആയിരുന്നു സുധീർ കുമാർ. അന്ന് ചോദ്യപേപ്പർ ചോർത്തി എന്ന കേസിൽ ഇയാൾ ആരോപണ വിധേയനായി 2017 ൽ ഈ കേസിൽ അറസ്റ്റിലായി. പിന്നീട് മൂന്നുവർഷത്തോളം ജയിലിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ നൽകിയ പരാതിയുടെ ഉള്ളടക്കം വ്യക്തമാക്കാൻ സുധീർ കുമാർ തയ്യാറായില്ല. പക്ഷെ പലപ്രമുഖരുടെയും പേര് പരാതിയിൽ ഉണ്ടെന്നും. തട്ടിപ്പും വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള കാര്യങ്ങൾ പരാതിയിലുണ്ടെന്നും ഇയാൾ മാധ്യമങ്ങളോട് സൂചിപ്പിച്ചു.
അതേ സമയം പരാതി ലഭിച്ചിട്ടുണ്ടെന്നും, പരാതിയിൽ എഫ്ഐആർ ഇട്ടിട്ടില്ലെന്നും. കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ഐഎഎസ് ഉദ്യോഗസ്ഥന്റെ ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam