അർണബ് ചുഴലിക്കാറ്റ്: വിശാഖപട്ടണത്തും ഒഡിഷയിലും മഴ കനത്തു; നാല് വിമാന സർവീസുകളും 72 ട്രെയിനുകളും റദ്ദാക്കി, ശ്രീലങ്കയിലും നേപ്പാളിലും ജാ​ഗ്രത നിർദേശം

Published : Oct 27, 2026, 04:45 PM IST
arnab

Synopsis

അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കരയിലേക്ക് നീങ്ങുന്നതിനാൽ ആന്ധ്രാപ്രദേശിലും ഒഡിഷയിലും അതീവ ജാഗ്രതാ നിർദേശം നൽകി. കാക്കിനടയിൽ നിന്ന് 89,000 പേരെ ഒഴിപ്പിക്കുകയും ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വിപുലമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വിശാഖപട്ടണം: അർണബ് അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ അതീവ ജാഗ്രതയിൽ ആന്ധ്രാപ്രദേശും ഒഡിഷയും. വിശാഖപട്ടണത്തും ഒഡിഷയിലും മഴ കനത്തു. കാറ്റ് ശക്തി പ്രാപിച്ച് തുടങ്ങിയതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്ധമായി. തിരമാലകൾ 14 മീറ്റർ വരെ ഉയരാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആന്ധ്രയിലെ കാക്കിനടയിൽ നിന്ന് 89,000 പേരെ ഒഴിപ്പിച്ചു. കാറ്റ് നാളെ പുലർച്ചെ കര തൊടുമെന്നാണ് പ്രവചനം. നാല് വിമാനസർവീസുകൾ റദ്ദാക്കുകയും നാല് എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. 72 ട്രെയിനുകൾ റദ്ദാക്കി. ശ്രീലങ്കയിലും നേപ്പാളിലും ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സുരക്ഷാ സന്നാഹങ്ങളൊരുക്കി ആന്ധ്രയും ഒഡിഷയും

ആന്ധ്രയിൽ യാനത്തിനും കാക്കിനടയ്ക്കും ഇടയിലുള്ള മേഖലയിലാകും ഒർണബ് കരയിൽ പ്രവേശിക്കുക. കരതൊട്ട് കഴി‌‌‌ഞ്ഞാൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത കാറ്റ് കൈവരിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഇത് മുന്നിൽക്കണ്ട് വലിയ സുരക്ഷാ സന്നാഹങ്ങളൊരുക്കുകയാണ് ആന്ധ്രയും ഒഡിഷയും. കാക്കിനട തീരത്തുനിന്ന് മാത്രം 89,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആന്ധ്രയിലെ ഹോപ് ഐലൻഡ് പൂർണമായും ഒഴിപ്പിച്ചു. 1400ൽ ഏറെ ദുരിതാശ്വാസ ക്യാന്പുകൾ തയ്യാറാക്കിയിട്ടുണ്ട്. നാലായിരത്തിലേറെ ഗർഭിണികളെ സുരക്ഷിത താവളങ്ങളിലെത്തിച്ചു. കടലിൽ പോയ മീൻപിടിത്ത ബോട്ടുകളെല്ലാം സുരക്ഷിതമായി തീരത്ത് അടുപ്പിച്ചു. അയൽസംസ്ഥാനമായ ഒഡിഷയും കനത്ത ജാഗ്രതയിലാണ്. ഒഡിഷയിൽ പലയിടത്തും മഴ കനത്തു കഴിഞ്ഞു. ആന്ധ്രാ തീരത്ത് ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷയിൽ നാളെ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഛത്തിസ്ഗഡ്, യുപി സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് അറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 72 ട്രെയിനുകൾ റദ്ദാക്കി; അർണബ് ചുഴലിക്കാറ്റ് ഭീതിയിൽ രാജ്യം
കുനോ ദേശീയോദ്യാനത്തിൽ ചീറ്റക്കുട്ടി ചത്തത് വെടിയേറ്റെന്ന് സൂചന; അന്വേഷണം ആരംഭിച്ച് സംസ്ഥാന ടൈഗർ സ്ട്രൈക്ക് ഫോഴ്സ്