ഹിമാചലിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്; മധ്യപ്രദേശിലും ഒഡീഷയിലും റെഡ് അലർട്ട്

Published : Aug 21, 2022, 09:37 AM ISTUpdated : Aug 21, 2022, 09:42 AM IST
ഹിമാചലിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്; മധ്യപ്രദേശിലും ഒഡീഷയിലും റെഡ് അലർട്ട്

Synopsis

ഹിമാചലിൽ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാൻഗ്ര , ചമ്പ, ബിലാസ്‍പൂർ, സിർമോർ, മണ്ഡി എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

ഹിമാചൽ: മഴക്കെടുതി രൂക്ഷമായ ഹിമാചലിൽ ആശങ്കയായി വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാൻഗ്ര , ചമ്പ, ബിലാസ്‍പൂർ, സിർമോർ, മണ്ഡി എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴക്കെടുതിയിൽ 22 പേരാണ് ഇതുവരെ മരിച്ചത്. മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായാതായി റിപ്പോ‍ർട്ടുകളുണ്ട്. നിരവധി പേർക്ക് സാരനമായി പരിക്കേറ്റിട്ടുണ്ട്. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. ചൊവ്വാരി പ്രവിശ്യയിലെ ബാനെറ്റ് ഗ്രാമത്തിൽ പുലർച്ചെ മണ്ണിടിച്ചിൽ ഉണ്ടായതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.

ഒഡീഷയിലും മധ്യപ്രദേശിലും മഴ മുന്നറിയിപ്പ്

മധ്യപ്രദേശിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിച്ചു. നർസിംഗ്‍പൂർ, ദാമോ, സാഗർ, ഛത്തർപൂർ ജില്ലകളിൽ ആണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 

ഒഡീഷയിലും മഴ ശകത്മാകുമെന്ന മുന്നറിയിപ്പുണ്ട്. രണ്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മയൂർഭഞ്ജ്, ബാലസോർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം. കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് നിലവിൽ തന്നെ പ്രളയ സമാന സാഹചര്യമാണ്. മഹാനദി കരകവിഞ്ഞൊഴുകുകയാണ്. നദിയുടെ കരകളിൽ കുടുങ്ങിയ നരവധി പേരെ മാറ്റിപ്പാർപ്പിച്ചു. കൂടുതൽ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് മഴ കനക്കുമെന്ന മുന്നറിയിപ്പ് എത്തിയിട്ടുള്ളത്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഗംഗ, യമുനാ നദികൾ കരകവിഞ്ഞു. ഇതോടെ ജനവാസ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി. ഗംഗയുടേയും യമുനയുടേയും തീരങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.  

വടക്കേ ഇന്ത്യയിൽ മഴക്കെടുതി രൂക്ഷം; മരണം ഉയരുന്നു, 4 ദിവസം കൂടി ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. അഞ്ച് സംസ്ഥാനങ്ങളിലാണ് പ്രളയക്കെടുതി രൂക്ഷം. വിവിധ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 38 ആയി. ഹിമാചൽ പ്രദേശിലാണ് കൂടുതൽ പേർ മരിച്ചത്. 22 പേർ. ഒഡീഷയിൽ 6ഉം ഉത്തരാഖണ്ഡിലും ജാർഖണ്ഡിലും നാല് വീതം പേരും ജമ്മു കശ്മീരിൽ രണ്ടു പേരും മഴക്കെടുതിയെ തുടർന്ന് മരിച്ചു. ശക്തമായ മഴ നാല് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അരുണാചൽ തവാങ്ങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു, ഒരാൾക്കായി തെരച്ചിൽ, തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം
ജനുവരി 20 ബിജെപിക്ക് നിർണായക ദിവസം, ആറ് വർഷത്തെ നദ്ദ യു​ഗം അവസാനിക്കുന്നു, പുതിയ പ്രസിഡന്‍റ് വരും