കനത്തമഴ തുടരുന്നു; ഗുജറാത്തിലും അസമിലുമായി മരണം 47 ആയി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി

Published : Jul 24, 2026, 12:45 PM IST
assam, gujarat rain

Synopsis

കനത്തമഴയെ തുടർന്ന് ഗുജറാത്തിലും അസമിലും പ്രളയസമാനമായ സാഹചര്യം തുടരുകയാണ്. അസമിൽ മരണസംഖ്യ 47 ആയി ഉയർന്നപ്പോൾ, ഗുജറാത്തിൽ 22,000-ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. ഇരു സംസ്ഥാനങ്ങളിലും ഗതാഗതം താറുമാറാവുകയും അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

മുംബൈ: കനത്തമഴയിൽ ഗുജറാത്തിലും അസമിലും പ്രളയസമാന സാഹചര്യം തുടരുന്നു. അസാമിൽ മരണസംഖ്യ 47 ആയി. ഗുജറാത്തിൽ വെളളപ്പൊ‌ക്കത്തിൽപ്പെട്ട 22000 പേരെ മാറ്റിപാർപ്പിച്ചു. പലയിടത്തും റോഡ് - റെയിൽ ഗതാഗതം താറുമാറായി. ഗുജറാത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.

വെളളക്കെട്ടിൽ ഒഴുകി നടക്കുന്ന കാറുകൾ, മണ്ണിടിഞ്ഞ് നിലച്ച റെയിൽ ഗതാഗതം, അടച്ചിട്ട 12 സംസ്ഥാന പാതകൾ ഒരു പ്രളയത്തെ അതിജീവിക്കാനുളള ശ്രമത്തിലാണ് ഗുജറാത്ത്. വൽസാദിലെ ഉമർഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 1064 മില്ലി മീറ്റർ മഴയാണ്. റെക്കോർഡ് പെയ്ത്തിൽ സൂറത്തും നവ്സാരിയുമടക്കമുളള ജില്ലകളുടെ ഏറിയ ഭാഗവും വെളളത്തിനടിയിലാണ്. മുംബൈ - അഹമ്മദാബാദ് ദേശീയ പാതയിലും വെളളം കയറിയതോടെ രക്ഷാ ദൗത്യവും ദുഷ്കരമായി. ദമൻ ഗംഗ, പാർ, ഔറംഗ നദികൾ കരികവിഞ്ഞതാണ് പ്രളയത്തിടയാക്കിയത്. പാർപ്പിട സമുച്ചയങ്ങളും വ്യവസായ കേന്ദ്രങ്ങളുമെല്ലാം വെളളത്തിലാണ്. 22000 പേരെ ഇതിനോടകം മാറ്റി പാർപ്പിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.

പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ 1200 പേരെ രക്ഷപ്പെടുത്തി. പ്രശ്നമേഖലകളിൽ സൈന്യത്തെയും ദുരന്തനിവാരണസേനയെയും വിന്യസിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭാഗേൽ അറിയിച്ചു. ഗുജറാത്തിലെ 20 ജില്ലകളിൽ അതിശക്തമായ മഴതുടരുമെന്ന മുന്നറിയിപ്പുണ്ട്. ദില്ലിയിൽ നിന്നും ഗുജറാത്തിൽ നിന്നും പുറപ്പെടുന്ന ചില ട്രെയിനുകൾ റദ്ദ് ചെയ്തതായി റെയിൽവേ അറിയിച്ചു. ഇതിനിടെ അസമിലും മഴക്കെടുതി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 47 ആയി. 11 ജില്ലകളിലായി 7 ലക്ഷത്തിലധികം പേരെയാണ് മഴക്കെടുതി ബാധിച്ചത്. നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര ജാതിയിൽ നിന്ന് വിവാഹം, അഞ്ച് മാസം ഗർഭിണിയായ 17കാരി കൂട്ടബലാത്സംഗത്തിനിരയാക്കി നാട്ടുകൂട്ടം തലവന്മാർ
ഇന്ത്യ മുതൽ ദക്ഷിണ കൊറിയ വരെ 10000 കിലോമീറ്റർ നീളത്തിൽ ഭീമൻ മഴമേഘ നിര; ബംപർ മണ്‍സൂണിന് സാധ്യതയെന്ന് പ്രവചനം