തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച 2 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളിൽ ഒക്ടോബർ ആറിന് പോളിംഗും ഒൻപതിന് വോട്ടെണ്ണലും നടക്കും

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച 2 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളിൽ ഒക്ടോബർ ആറിന് പോളിംഗും ഒൻപതിന് വോട്ടെണ്ണലും നടക്കും. വിജയ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യതെരഞ്ഞെടുപ്പ് പോരാട്ടമാണിത്. മധുരാന്തകത്ത് ടിവികെയും ധാരാപുരത്ത് ഡിഎംകെയും ആയിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. രണ്ടും സംവരണ മണ്ഡലങ്ങളാണ്. അതേസമയം വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

YouTube video player