കനത്ത മഴ: ദേശീയപാത 17ന്റെ പ്രധാന ഭാ​ഗങ്ങൾ ഒലിച്ചുപോയി, അസമിൽ 30 മരണം, 60000 പേർ ദുരിതത്തിൽ

Published : Jun 01, 2025, 07:54 AM ISTUpdated : Jun 01, 2025, 08:02 AM IST
കനത്ത മഴ: ദേശീയപാത 17ന്റെ പ്രധാന ഭാ​ഗങ്ങൾ ഒലിച്ചുപോയി, അസമിൽ 30 മരണം, 60000 പേർ ദുരിതത്തിൽ

Synopsis

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 30 പേർ മരിച്ചു.

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് മേഘാലയയിലെ ടുറയ്ക്കും അസമിലെ ഗുവാഹത്തിക്കും ഇടയിലുള്ള ദേശീയപാത 17 (എൻ‌എച്ച് -17) തകർന്നതിനാൽ റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ടു. ബോക്കോ, ചായ്‌ഗാവ് എന്നിവിടങ്ങളിൽ എൻ‌എച്ച് -17 ന്റെ പ്രധാന ഭാഗങ്ങൾ ഒലിച്ചുപോയി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 30 പേർ മരിച്ചു. അസം, അരുണാചൽ, മേഘാലയ, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. അസമിലെ 12 ജില്ലകളിലായി കുറഞ്ഞത് 60,000 പേരെയാണ് ദുരിതത്തിലാഴ്ത്തിയത്. 

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വടക്കുകിഴക്കൻ മേഖലയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കവും തുടരുകയാണ്. അസം, അരുണാചൽ, മേഘാലയ, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങൾ ഉണ്ടായി. അസമിലെ 12 ജില്ലകളിലായി കുറഞ്ഞത് 60,000 പേരെയെങ്കിലും ബാധിച്ചിട്ടുണ്ട്. അസമിൽ അഞ്ച് പേർ മരിച്ചു, അരുണാചൽ പ്രദേശിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒമ്പത് പേർ മരിച്ചു. അരുണാചൽ പ്രദേശിലെ ഈസ്റ്റ് കാമെങ് ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാർ റോഡിൽ നിന്ന് ഒഴുകിപ്പോയി രണ്ട് കുടുംബങ്ങളിലെ ഏഴ് പേർ മരിച്ചു. അസമിന്റെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചുവപ്പും ഓറഞ്ച് അലേർട്ടും വടക്കുകിഴക്കൻ മേഖലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

അസമിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തുടർച്ചയായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. ആറ് ജില്ലകളിലായി വെള്ളപ്പൊക്കമുണ്ടായി. പതിനായിരത്തിലധികം ആളുകളെ ഇത് ബാധിച്ചു. കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിൽ നിന്നാണ് അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (ASDMA) അറിയിച്ചു. ബോണ്ട പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സ്ത്രീകൾ മരിച്ചതായി നഗരകാര്യ മന്ത്രി ജയന്ത മല്ല ബറുവ വെള്ളിയാഴ്ച പറഞ്ഞിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ
അടിമുടി മാറാൻ റെയിൽവേ; 1,337 സ്റ്റേഷനുകളിൽ വൻ പരിഷ്കരണം! പുനർവികസനം ദ്രുതഗതിയില്‍