
ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക് സേനയുടെ കനത്ത ഷെല്ലിങ്ങെന്ന് കരസേന. അതിർത്തിയിൽ മൂന്നിടത്ത് ഇന്ന് പാക് പ്രകോപനമുണ്ടായി. സുന്ദര്‍ ബനിയിലും നൗഷേരിയിലും പൂഞ്ചിലെ മന്‍കോട്ടിലുമാണ് പാക് പ്രകോപനമുണ്ടായത്. നിയന്ത്രണ രേഖയിൽ മിസൈൽ ലോഞ്ചറുകള്‍ അടക്കം ഉപയോഗിച്ചാണ് പാക് പ്രകോപനമെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. സേന ശക്തമായി തിരിച്ചടിച്ചു.
ഇതിനിടെ വ്യോമസേന മിന്നലാക്രണം നടത്തിയ ബാലാക്കോട്ടിൽ ജെയ്ഷെ മുഹമ്മദ് നടത്തുന്ന മദ്രസയ്ക്ക് കേടുപാടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ആയുധമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. സംശയമുന്നയിക്കുന്ന പ്രതിപക്ഷ നേതാക്കളെ വിമാനത്തിൽ കെട്ടി മിന്നലാക്രണ സ്ഥലത്ത് തള്ളണമെന്ന് വിദേശകാര്യസഹമന്ത്രി വി കെ സിംഗ് തിരിച്ചടിച്ചു. ബാലക്കോട്ടിൽ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുന്നവെന്ന ചോദിക്കുന്ന പ്രതിപക്ഷ നേതാക്കളെ പോര്‍ വിമാനത്തിൽ കെട്ടണമെന്നാണ് കേന്ദ്ര സഹമന്ത്രി വി കെ സിംഗിന്‍റെ പ്രതികരണം. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന് പിന്നാലെ യു പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയും പുൽവാമ ഭീകരാക്രണമത്തെ അപകടമെന്ന് വിളിച്ചത് ബി ജെ പിയെ പ്രതിരോധത്തിലാക്കി.
Also Read: വ്യോമാക്രമണത്തിൽ തെളിവ് വേണ്ടവരെ വിമാനത്തിൽ കെട്ടിയിടാം: വി കെ സിംഗ്
അതേസമയം, ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ അറസ്റ്റ് സംബന്ധിച്ച പാക് തീരുമാനം വൈകുകയാണ്. ബാലാക്കോട്ടിൽ ജെയ്ഷെ നടത്തുന്ന മദ്രസ കെട്ടിടത്തിന് കേടുപാടില്ലെന്ന് വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തത്. സാന്‍ ഫ്രാന്‍സിസ് കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്ലാനെറ്റ് ലാബ്സ് എന്ന സ്വകാര്യ കമ്പനി മാര്‍ച്ച് നാലിനെടുത്ത ഉപഗ്രഹ ചിത്രം ആധാരമാക്കിയാണ് റിപ്പോര്‍ട്ട്. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ട്വിറ്ററിൽ പങ്കുവച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam