മായാ ബന്ദറിന് സമീപം ഹെലികോപ്റ്റർ കടലിൽ വീണ് അപകടം; ഹെലികോപ്റ്ററിൽ 7 പേർ, മുഴുവൻ പേരെയും രക്ഷപ്പെടുത്തി

Published : Feb 24, 2026, 12:33 PM ISTUpdated : Feb 24, 2026, 12:38 PM IST
helicopter crash

Synopsis

പോർട്ട് ബ്ലെയറിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. 7 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും അപകടത്തിൽ ആർക്കും പരിക്കില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദില്ലി: മായാ ബന്ദറിന് സമീപം ഹെലികോപ്റ്റർ കടലിൽ വീണ് അപകടം. പോർട്ട് ബ്ലെയറിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. 7 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും അപകടത്തിൽ ആർക്കും പരിക്കില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മായാബന്ദറിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അതേസമയം, റാഞ്ചിയിൽ എയർ ആംബുലൻസ് അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. രോഗിയും ഡോക്ടറും ജീവനക്കാരുമടക്കം 7 പേരാണ് മരിച്ചത്. പൊള്ളലേറ്റ രോഗിയുമായി ദില്ലിയിലേക്ക് പോയ റെഡ് ബേർഡ് എയർവേയ്സിന്റെ ചെറു വിമാനമാണ് തകർന്നത്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. റാഞ്ചിയിൽനിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നു വീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. സംഭവത്തിൽ അന്വേഷണം തുടങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മണിപ്പൂരിൽ നാഗാ ഭൂരിപക്ഷ മേഖലയിൽ തീവ്രവാദി ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്
ഇടിമിന്നലും മഴയും, പൂജാ പന്തലിലേക്ക് ഇരച്ചെത്തി ആളുകൾ, കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ വൻദുരന്തം, 17 പേർ മരിച്ചതായി സൂചന