ഭർത്താവിന്‍റെ വരുമാന വർദ്ധനവും ജീവിത ചെലവിലെ മാറ്റവും കണക്കിലെടുത്ത് ജീവനാംശം വർദ്ധിപ്പിക്കാം; ദില്ലി ഹൈക്കോടതി

Published : Sep 05, 2025, 10:14 AM IST
wedding

Synopsis

2012-ൽ ഭർത്താവിന് ലഭിച്ചിരുന്ന 28,000 രൂപ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവനാംശം നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അത് 40,000 രൂപയായി വർദ്ധിച്ചിരുന്നു.

ദില്ലി: വിവാഹമോചന കേസുകളിൽ ഭാര്യക്ക് ലഭിക്കുന്ന ജീവനാംശം സംബന്ധിച്ച് സുപ്രധാന ഉത്തരവുമായി ദില്ലി ഹൈക്കോടതി. ഭർത്താവിൻറെ വരുമാനവർദ്ധനവും ജീവിത ചെലവിലെ മാറ്റവും കണക്കിലെടുത്ത് ജീവനാംശം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ദില്ലി ഹൈക്കോടതി ജസ്റ്റിസ് സ്വരണ കാന്ത ശർമ്മയുടെ ബെഞ്ച് ഉത്തരവിട്ടു. കഴിഞ്ഞ തിങ്കളാഴ്ച 60 വയസ്സുള്ള സ്ത്രീ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ റൂളിംഗ്. 1990 ഏപ്രിലിൽ ആണ് പരാതിക്കാരായ ദമ്പതികൾ വിവാഹിതരാവുന്നത്. എന്നാൽ ശാരീരികവും മാനസികവുമായ പീഡനവും സ്ത്രീധന പീഡനവും ആരോപിച്ച് രണ്ട് വർഷത്തിന് ശേഷം ഇവർ വേർപിരിഞ്ഞു.

2012ൽ കുടുംബ കോടതി പരാതിക്കാരിയുടെ ഭർത്താവിനോട് പ്രതിമാസം 10,000 രൂപ ജീവനാംശം നൽകാൻ ഉത്തരവിട്ടു. 2018 ൽ, ഭർത്താവിന് സ്ഥാനക്കയറ്റം ലഭിച്ചതിനാൽ ഉയർന്ന ശമ്പളം ലഭിച്ചതായി ചൂണ്ടിക്കാട്ടി പരാതിക്കാരി ജീവനാംശത്തിൽ വർദ്ധനവ് ആവശ്യപ്പെട്ടു. ഭർത്താവ് 2017 ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും, രണ്ട് വർഷം കൂടി അദ്ദേഹം ജോലിയിൽ തുടർന്നിരുന്നു. തന്നെ സാമ്പത്തികമായി പിന്തുണച്ചിരുന്ന പിതാവ് മരിച്ചുപോയെന്നും, കാര്യമായ ചികിത്സാ ചെലവുകൾ വഹിക്കുന്നുണ്ടെന്നും അവർ കോടതിയെ അറിയിച്ചു. എന്നാൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കുടുംബ കോടതി അവരുടെ അപേക്ഷ തള്ളി. 

പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് ബാലൻസും നിലവിലുള്ള സ്ഥിര നിക്ഷേപങ്ങളും സാമ്പത്തിക സ്ഥിരതയുടെ ചൂണ്ടിക്കാട്ടിയാണ് കുടുംബ കോടതി ഹർജി നൽകിയത്. ഇതിനെതിരെ പരാതിക്കാരി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 2012-ൽ ഭർത്താവിന് ലഭിച്ചിരുന്ന 28,000 രൂപ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവനാംശം നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അത് 40,000 രൂപയായി വർദ്ധിച്ചിരുന്നു. ഇത് കോടതി പരിഗണിച്ചില്ലെന്ന് ഹർജിക്കാരി ആരോപിച്ചു. 

2017 ജൂലൈയിൽ വിരമിച്ചതിനെത്തുടർന്ന് തന്റെ സാമ്പത്തിക ശേഷി കുറഞ്ഞുവെന്ന് 70 വയസ്സുള്ള ഭർത്താവ് വാദിച്ചു. എന്നാൽ 2012-ൽ ജീവനാംശം കണക്കാക്കിയ വരുമാനം ഭർത്താവിന്‍റെ നിലവിലെ പെൻഷൻ വരുമാനത്തേക്കാൾ കുറവാണെന്ന് കോടതി മനസ്സിലാക്കിയില്ലെന്ന് പറഞ്ഞുകൊണ്ടാണ ജസ്റ്റിസ് ശർമ്മ കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി