
കൊച്ചി: ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലി, തമന്ന, അജു വർഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ് കോടതിയുടെ നടപടി. സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം തേടി.
Read Also: ഓൺലൈൻ റമ്മി കെണിയിൽ, ഒടുവിൽ ആത്മഹത്യ; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം...
ഓൺലൈൻ റമ്മി കളി ചൂതാട്ടത്തിന്റെ പരിധിയിൽ വരും എന്നാരോപിച്ചാണ് ഒരു സ്വകാര്യ ഹർജി കോടതിയിൽ എത്തിയത്. അതിൽ സംസ്ഥാന സർക്കാരിനെയും സംസ്ഥാന ഐടി വകുപ്പിനെയും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെയും എതിർകക്ഷികളാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള റമ്മി കളികൾ സംഘടിപ്പിക്കുന്ന പ്ലേ ഗെയിം 24*7, മൊബൈൽ പ്രീമിയർ ലീഗ് എന്നീ സ്ഥാപനങ്ങളെയും എതിർകക്ഷികളാക്കിയിട്ടുണ്ട്. ബ്രാൻഡ് അംബാസിഡർമാരും ഹർജിയിൽ എതിർകക്ഷികളാണ്. ഇവർക്കെല്ലാം നോട്ടീസ് അയയ്ക്കാൻ കോ
തി നിർദ്ദേശിക്കുകയായിരുന്നു.
Read Also: ഓൺലൈൻ റമ്മിയിൽ 21 ലക്ഷം രൂപ പോയി, തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു...
ഈ ഓൺലൈൻ റമ്മി കളി നിയന്ത്രിക്കാൻ നടപടികളുണ്ടാവണം. അതിനായി സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് നിലപാടോ നടപടിയോ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ കോടതി ഇടപെടണം എന്നാണ് ഹർജിയിലെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam