Asianet News MalayalamAsianet News Malayalam

ഓൺലൈൻ റമ്മിയിൽ 21 ലക്ഷം രൂപ പോയി, തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു

ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്നു വിനീത്. കടക്കെണിയിലായതിനെത്തുടർന്ന് ഒരു മാസം മുമ്പ് വീട്ടിൽ നിന്ന് ഒളിച്ചോടിയ വിനീതിനെ പൊലീസ് കണ്ടെത്തി തിരികെ കൊണ്ടുവരികയായിരുന്നു. ഓൺലൈൻ റമ്മി കളിയുടെ അടിമയായിരുന്നു വിനീത്.

youth lost 21 lakh in online rummy committed suicide in thiruvananthapuram
Author
Thiruvananthapuram, First Published Jan 2, 2021, 2:02 PM IST

തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി യുവാവിന്‍റെ ജീവനെടുത്തു. ഓൺലൈനായി റമ്മി കളിച്ച് 21 ലക്ഷം രൂപ പോയ യുവാവ് തിരുവനന്തപുരം കുറ്റിച്ചലിൽ തൂങ്ങി മരിച്ചു. കുറ്റിച്ചൽ സ്വദേശി വിനീതാണ് (28) വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഡിസംബർ 31-ാം തീയതിയാണ് വിനീതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു വർഷമായി ഓൺലൈൻ റമ്മി കളിയുടെ അടിമയായിരുന്നു വിനീത്. റമ്മി കളിയിലൂടെ മാത്രം പല തവണയായി വിനീതിന് 21 ലക്ഷം രൂപയാണ് നഷ്ടമായത്. പല സ്വകാര്യ ലോൺ കമ്പനികളിൽ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓൺലൈനായി റമ്മി കളിച്ചത്. എന്നാൽ ഇതിൽ പല കളികളിലും ഉള്ള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി.

ലോക്ക്ഡൗൺ കാലത്താണ് വിനീത് ഏറ്റവും കൂടുതൽ റമ്മി കളിച്ചിരുന്നത്. 21 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത് തന്നെ. തുടർന്ന് വീട്ടുകാർ ഇടപെട്ട് കുറച്ച് പണം അടയ്ക്കുകയും ചെയ്തു.  

നിൽക്കക്കള്ളിയില്ലാതെ വന്നതോടെ ഒരു മാസം മുമ്പ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു. അന്ന് പൊലീസാണ് വിനീതിനെ കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്. തിരികെ വന്ന ശേഷവും വിനീത് വിഷാദത്തിന് അടിമയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. 

ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്നു വിനീത്.

Follow Us:
Download App:
  • android
  • ios