തണുപ്പ് വരേണ്ട സമയത്തെ വലിയ ചൂടിൽ ആശങ്ക; ബംഗളൂരുവിലടക്കം ഉയർന്ന താപനില മുന്നറിയിപ്പ്, ജാഗ്രത വേണം

Published : Sep 08, 2026, 08:18 AM IST
Bengaluru temperature

Synopsis

കർണാടകത്തിലെ ബംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. അടുത്ത ഏഴ് ദിവസം താപനില നാല് മുതൽ അഞ്ച് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. ബംഗളൂരുവിൽ 34 ഡിഗ്രിയും കലബുറഗിയിൽ 37 ഡിഗ്രി വരെയും താപനിലയെത്താമെന്ന് മുന്നറിയിപ്പുണ്ട്.

ബംഗളൂരു: കർണാടകത്തിൽ ബംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും അടുത്ത ഏഴു ദിവസം നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് മുന്നറിയിപ്പ്. ബംഗളൂരുവിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും കലബുറഗിയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില എത്താം എന്നാണ് അറിയിപ്പ്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗളൂരുവിൽ തണുത്ത കാലാവസ്ഥയിലേക്ക് മാറേണ്ട സമയത്ത് വലിയ ചൂട് അനുഭവപ്പെടുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം, കേരളവും കനത്ത ചൂടിൽ വലയുകയാണ്. ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് ആണ്. നാളെ കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരും. സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇത് കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മറ്റന്നാൾ മുതൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചേക്കും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ഇന്നലെ മിക്കയിടത്തും ഒരു മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചൂട് കൂടിയതിനാൽ വൈദ്യുതി ആവശ്യകത കൂടിയെന്നാണ് കെ എസ് ഇ ബിയുടെ വിശദീകരണം. കെ എസ് ഇ ബി കണക്കുകൂട്ടിയത് 800 മെഗാ വാട്ട് വരെ വർധനയാണ്.

ആവശ്യത്തിനനുസരിച്ച് പീക്ക് സമയത്ത് പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നതാണ് പ്രതിസന്ധി വർദ്ധിപ്പിക്കുന്നത്. ഹ്രസ്വകാല കരാറുകൾ ആകാത്തതും തത്സമയ വിപണിയിൽ ഉയർന്ന വിലയും വെല്ലുവിളിയായി തുടരുകയാണ്. ഈ മാസത്തേയ്ക് ടെൻഡർ വിളിച്ചെങ്കിലും പീക്ക് സമയത്ത് ഒരു കമ്പനിയും വന്നിട്ടില്ല. ഇന്നലത്തേതിന് സമാന സ്ഥിതിയെങ്കിൽ ഇന്നും നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് കെ എസ് ഇ ബി പറയുന്നത്. അതേസമയം കനത്ത ചൂടിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇടത് ഭരണം അവസാനിപ്പിക്കാൻ മമതയെ സഹായിച്ച മണ്ണ്, ബിജെപിയെ ഞെട്ടിക്കാൻ വീണ്ടും ഇറങ്ങുമോ മമത? ഉറ്റുനോക്കി രാഷ്ട്രീയലോകം
ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു; യാത്ര വൈകി, കുഞ്ഞ് മരിച്ചു