മുഖ്യമന്ത്രിയുടെ അടക്കം ശമ്പളം വെട്ടി, ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും ബാധകം; അസാധാരണമായ സാമ്പത്തിക വെല്ലുവിളിയെന്ന് ഹിമാചൽ സർക്കാർ

Published : Apr 22, 2026, 09:22 AM IST
notes

Synopsis

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാർ മുഖ്യമന്ത്രിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവെച്ചു. കേന്ദ്രത്തിൽ നിന്നുള്ള റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍റ് നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ തുക തിരികെ നൽകുമെന്നും സർക്കാർ അറിയിച്ചു.

ഷിംല: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 'അസാധാരണമായ സാമ്പത്തിക വെല്ലുവിളികൾ' നേരിടുന്ന പശ്ചാത്തലത്തിൽ ആറു മാസത്തേക്കാണ് ശമ്പളത്തിന്‍റെ നിശ്ചിത ശതമാനം മാറ്റിവെക്കുന്നത്. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്‍റെ ശമ്പളത്തിൽ 50 ശതമാനവും ഉപമുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ എന്നിവരുടെ ശമ്പളത്തിൽ 30 ശതമാനവും എംഎൽഎമാരുടെ ശമ്പളത്തിൽ 20 ശതമാനവുമാണ് കുറവ് വരുത്തിയിരിക്കുന്നത്.

ഭരണതലത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഈ നിയന്ത്രണത്തിന്‍റെ പരിധിയിൽ വരും. ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 30 ശതമാനവും വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരുടേതിൽ 20 ശതമാനവുമാണ് മാറ്റിവെക്കുക. മെയ് മാസം നൽകേണ്ട ഏപ്രിൽ മാസത്തെ ശമ്പളം മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളോടും സർവ്വകലാശാലകളോടും സമാനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്രത്തിൽ നിന്നുള്ള റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍റ് നിർത്തലാക്കിയതാണ് സംസ്ഥാനത്തെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി സുഖു വ്യക്തമാക്കി. പ്രതിവർഷം 8000 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി സംസ്ഥാനത്തിനുണ്ടാകുന്നത്. ഇത് വെറും ശമ്പളം പിടിക്കൽ അല്ലെന്നും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് തടഞ്ഞുവെച്ച തുക തിരികെ നൽകുമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. വായ്പാ തിരിച്ചടവുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഇളവുകൾ നൽകുമെന്നും സുതാര്യത ഉറപ്പാക്കാൻ ഇ-സാലറി സിസ്റ്റത്തിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏയ് ദീദി എന്ന് തെരുവ് ഗുണ്ടകളെ പോലെ വിളിച്ചു ,മമതയെ അമിത് ഷാ അധിക്ഷേപിച്ചെന്ന പ്രചരണവുമായി തൃണമൂല്‍, വിവാദങ്ങൾ തള്ളി ശക്തമായ പ്രചരണം തുടരാൻ ബിജെപി
നിതിൻ ഗഡ്കരിയുടെ വൻ പ്രഖ്യാപനം, ഇന്ധന ഇറക്കുമതിക്ക് അന്ത്യം കുറിക്കാൻ ഇന്ത്യ; നൂറ് ശതമാനം എഥനോൾ മിശ്രിതം ബദലാക്കി അവതരിപ്പിക്കും