'അയോധ്യ കേസില്‍ സുപ്രീംകോടതി വിധി ഹിന്ദുക്കളും മുസ്ലിംകളും സ്വീകരിക്കും': അമിത് ഷാ

By Web TeamFirst Published Oct 14, 2019, 11:11 PM IST
Highlights

കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാമെന്നും രാമക്ഷേത്ര നിര്‍മാണത്തിന് ഭൂമി വിട്ടുകൊടുക്കാമെന്നും മുസ്ലിം സംഘടനയായ ഇന്ത്യന്‍ മുസ്ലിം ഫോര്‍ പീസ് അറിയിച്ചിരുന്നു.

ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി എന്ത് തന്നെയായാലും സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദുക്കളും മുസ്ലിംകളും സുപ്രീംകോടതി വിധിയെ മാനിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള കേസുകളിലൊന്നാണ് അയോധ്യ കേസ്. ഇതില്‍ വിധി പ്രഖ്യാപനത്തില്‍ എത്തിയില്ലെങ്കില്‍ അത് അനീതിയാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാമെന്നും രാമക്ഷേത്ര നിര്‍മാണത്തിന് ഭൂമി വിട്ടുകൊടുക്കാമെന്നും മുസ്ലിം സംഘടനയായ ഇന്ത്യന്‍ മുസ്ലിം ഫോര്‍ പീസ് അറിയിച്ചിരുന്നു. കേസില്‍ അനുകൂല വിധി വന്നാല്‍ പോലും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും രാജ്യത്തെ സമാധാനത്തിനാണ് ഇന്ത്യന്‍ മുസ്ലിങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും സംഘടന വക്താക്കള്‍ വ്യക്തമാക്കിയിരുന്നു. 

click me!