ഹരിയാനയിലും കര്‍ഷക സമരത്തിന് നേരെ ബിജെപി എംപിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയെന്ന് ആരോപണം; ഒരാള്‍ക്ക് പരിക്ക്

By Web TeamFirst Published Oct 7, 2021, 5:38 PM IST
Highlights

നടപടിയെടുത്തില്ലെങ്കില്‍ ഒക്ടോബര്‍ പത്തിന് പൊലീസ് സ്റ്റേഷന്‍ വളയുമെന്നും കര്‍ഷകര്‍ പൊലീസിന് മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സൈനി. ഖനന മന്ത്രി മൂല്‍ ചന്ദ് ശര്‍മയും പരിപാടിക്കെത്തിയിരുന്നു.
 

ഛണ്ഡീഗഢ്: ഹരിയാനയിലും (haryana) കര്‍ഷക സമരത്തിന് (Farmers protest) നേരെ ബിജെപി (BJP) എംപിയുടെ വാഹന വ്യൂഹം ഇടിച്ചു കയറ്റിയതായി ആരോപണം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റെന്നും കര്‍ഷകര്‍ ആരോപിച്ചു. ബിജെപി എംപി നയാബ് സൈനിയുടെ (Nayab Saini) വാഹനവ്യൂഹമാണ് കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റിയത്. പരിക്കേറ്റ കര്‍ഷകനെ നരൈന്‍ഗഢ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡരികില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നതിനിടെയാണ് വാഹനവ്യൂഹങ്ങളിലൊന്ന് കര്‍ഷകനെ ഇടിച്ചത്. ഈ സമയം എംപി വാഹനത്തിലുണ്ടായിരുന്നെന്നും ആരോപണമുണ്ട്. വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുക്കണമെന്ന് കര്‍ഷകര്‍ ആരോപിച്ചു. നടപടിയെടുത്തില്ലെങ്കില്‍ ഒക്ടോബര്‍ പത്തിന് പൊലീസ് സ്റ്റേഷന്‍ വളയുമെന്നും കര്‍ഷകര്‍ പൊലീസിന് മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സൈനി. ഖനന മന്ത്രി മൂല്‍ ചന്ദ് ശര്‍മയും പരിപാടിക്കെത്തിയിരുന്നു. പരിപാടി നടക്കുന്ന വേദിക്ക് മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചു. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിന് നേരെ കേന്ദ്രസഹമന്ത്രിയുടെ വാഹനവ്യൂഹം കയറി എട്ട്‌പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഹരിയാനയിലും സമാനസംഭവം.

ഉത്തര്‍പ്രദേശിലെ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയുടെ മകന്റെ കാറാണ് കര്‍ഷകര്‍ക്ക് നേരെ പാഞ്ഞുകയറിയതെന്നാണ് ആരോപണം. ആശിശ് മിശ്രക്കെതിരെ പൊലീസ് നരഹത്യക്ക് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ പങ്കില്ലെന്നാണ് അജയ് മിശ്രയുടെയും മകന്റെയും വാദം.
 

click me!