ഹോക്കി പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരുന്ന പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ചു; പരിശീലകനും സഹപ്രവര്‍ത്തകരും അറസ്റ്റിൽ

Published : Jul 22, 2025, 07:08 PM IST
Gang rape victim girl

Synopsis

പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പരിശീലകന്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി

ഒഡീഷ: ഒഡീഷയില്‍ ഹോക്കി പരീശീലകന്‍ 15 കാരിയെ ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ പരിശീലകനെയും കുറ്റകൃത്യം ചെയ്യാന്‍ സാഹായിച്ച മറ്റ് രണ്ട് സഹപ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഹോക്കി പരിശീലനം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി ലോഡ്ജിലേക്ക് കൊണ്ടുപോയായിരുന്നു പീഡനം.

പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പരിശീലകന്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് പോക്സോ പ്രകാരം കേസെടുക്കുകയും ഹോക്കി പരിശീലകനേയും അക്രമത്തിന് കൂട്ടുനിന്ന സഹപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജജ‌്പൂരിലെ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോക്കി സ്റ്റേഡിയത്തിലാണ് കുട്ടി രണ്ട് വര്‍ഷമായി പരിശീലനം നേടുകയായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി